Section

malabari-logo-mobile

ബേപ്പൂരില്‍ 28 വള്ളങ്ങള്‍ ഒലിച്ചു പോയി

HIGHLIGHTS : രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു മല്‍സ്യ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു ബേപ്പൂര്‍: ബേപ്പൂര്‍ ചാലിയം തീരങ്ങളില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ

രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു മല്‍സ്യ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

ബേപ്പൂര്‍:: :: ചാലിയം തീരങ്ങളില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വെള്ളപ്പാച്ചിലിലും കാറ്റിലും പെട്ട് 28 ഓളം വള്ളങ്ങള്‍ വടം പൊട്ടി കടലിലേക്ക് ഒഴുകി പോയി. ഇവയില്‍ അഞ്ചെണ്ണം പൂര്‍ണ്ണമായും നശിച്ചു. 16 വള്ളങ്ങള്‍ക്ക് ഭാഗിമായി കേടുകള്‍ സംഭവിച്ചിട്ടുണ്ട്. മല്‍സ്യതൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് ശേഷിക്കുന്ന വള്ളങ്ങള്‍ കരക്കടുപ്പിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു മല്‍സ്യ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ചാലിയം ലൈറ്റ് ഹൗസിന് സമീപത്തെ നാലുകുടി പറമ്പില്‍ ഫൈസലാണ് മരിച്ചത്.

sameeksha-malabarinews

മല്‍സ്യബന്ധനത്തിന് പേകാതെ പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന വള്ളങ്ങളാണ് ഒലിച്ചു പോയത്.

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!