Section

malabari-logo-mobile

ബിജെപിയില്‍ കടുത്ത ഭിന്നത

HIGHLIGHTS : അദ്വാനി ദേശീയനിര്‍വ്വാഹക സമിതിയോഗത്തില്‍ നിന്ന് വിട്ടുനിന്നു പനാജി : നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ

അദ്വാനി ദേശീയനിര്‍വ്വാഹക സമിതിയോഗത്തില്‍ നിന്ന് വിട്ടുനിന്നു.

പനാജി : നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനെ ചൊല്ലി ബിജെപി കേന്ദ്രനേതൃത്വത്തില്‍ കടുത്ത ഭിന്നത. നരേന്ദ്രമോഡിയെ പ്രചരണസമിതി ചെയര്‍മാനാക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ഗോവയില്‍ നടക്കുന്ന ദേശീയ നിര്‍വ്വാഹസമിയോഗത്തില്‍ അദ്വാനി പങ്കെടുത്തില്ല. അദ്വാനിയെ കൂടാതെ മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും ജസ്വ്വന്ത് സിങ്ങും, ഉമാഭാരതിയും,ശത്രുഘ്‌നന്‍ സിന്‍ഹയും യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

sameeksha-malabarinews

എന്നാല്‍ അസുഖം കാരണമാണ് നേതാക്കള്‍ പങ്കടുക്കാഞതെന്നാണ് അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ വിശദീകരണം.

പക്ഷേ ഈ വാദം മോദിയുടെ അനുകൂലികളെപ്പോലും വിശ്വസിപ്പിക്കാനായില്ല എന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. അദ്വാനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മോഡി അനുകൂലികള്‍ അദ്വാനിയുടെ ദില്ലിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മോദിക്ക് ഈ വിഷയത്തില്‍ ആര്‍എസ്എസ്സിന്റെ പിന്തണ നേടാനായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!