Section

malabari-logo-mobile

ബാര്‍ കോഴ കേസ്: മാണിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

HIGHLIGHTS : തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെ എം. മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തത

maniതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെ എം. മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തത ലഭിക്കാത്തതിനാലാണു വീണ്ടും ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച ഒരു മണിക്കൂറിലധികം വിജിലന്‍സ് മാണിയെ ചോദ്യം ചെയ്തിരുന്നു.

ഈ മാസം 30 നു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണു വിജിലന്‍സിന്റെ ശ്രമം. പി സി ജോര്‍ജ് എം എല്‍ എയില്‍ നിന്ന് ഈ മാസം 14നു മൊഴിയെടുക്കും. ജോസ് കെ മാണിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും മൊഴിയെടുക്കുന്ന കാര്യവും വിജിലന്‍സിന്റെ പരിഗണനയിലുണ്ട്.

sameeksha-malabarinews

അതേസമയം വിജിലന്‍സ് ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കെ.എം.മാണി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ മുഖ്യമന്ത്രി നിയമസഭക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!