Section

malabari-logo-mobile

ബാര്‍കോഴക്കേസിന്റെ വിധി അംഗീകരിക്കുന്നു;രാജിക്കാര്യകത്തില്‍ പെട്ടെന്ന്‌ തീരുമാനമില്ല; ഉമ്മന്‍ ചാണ്ടി

HIGHLIGHTS : തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും ആരും നിയമത്തിന്‌ അതീതരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ രാജിക്കാര്യത...

umman-chandy6തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും ആരും നിയമത്തിന്‌ അതീതരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ രാജിക്കാര്യത്തില്‍ പെട്ടെന്ന്‌ തീരുമാനമെടുക്കാനാകില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ വിധി നിയമത്തിന്റെ അവസാനവാക്കെല്ലെന്നും പറഞ്ഞു.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പലതരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നെന്നും എന്നാല്‍ ആരോപണത്തില്‍ ജനങ്ങള്‍ വിശ്വസിക്കാതിരുന്നതിനാലാണ്‌ സര്‍ക്കാരിന്‌ നിലനില്‍ക്കാന്‍ കഴിഞ്ഞതെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

sameeksha-malabarinews

ജുഡീഷ്യറിയിലും ജനകീയ കോടതിയിലും വിശ്വാസമുണ്ടെന്നും പറഞ്ഞ ഉമ്മന്‍ചാണ്ടി അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്നും സുതാര്യമായ ഭരണം തന്നെയാണ്‌ ഇത്രയും കാലം നടത്തിയതെന്നും പറഞ്ഞു. ഉദ്യോഗസ്ഥരെ പരിധിക്ക്‌ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥരെ പരിധിക്ക്‌ നിര്‍ത്താന്‍ തനിക്കറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!