Section

malabari-logo-mobile

ബാങ്കുകളിലും എ.ടി.എമ്മുകളിലും പണലഭ്യത ഉറപ്പാക്കണം;ജില്ലാ വികസന സമിതി യോഗം

HIGHLIGHTS : കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് പണവും ചില്ലറയും ...

കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് പണവും ചില്ലറയും ഉറപ്പാക്കണമെ് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ യോഗത്തില്‍ എ.ഡി.എം. പി. സെയ്യിദ് അലി അധ്യക്ഷനായി. ഏറ്റവും കൂടുതല്‍ ജനസംഖ്യയും കൂടുതല്‍ നിക്ഷേപവുമുള്ള ജില്ലയില്‍ വിതരണം ചെയ്യുതിന് കൂടുതല്‍ പണം അനുവദിക്കണമെന്നും കിട്ടു പണം യഥാസമയം എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ തയ്യാറാവണമെും പി. ഉബൈദുള്ള എം.എല്‍.എ. ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് നിലവില്‍ റിലീസ് ചെയ്യു കറന്‍സി ജില്ലയ്ക്ക് മതിയാകുന്നില്ലെും കൂടുതല്‍ പണം ലഭ്യമാക്കാന്‍ സമ്മര്‍ദം ചെലുത്തി വരുതായും ലീഡ് ജില്ലാ മാനെജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. അക്കൗണ്ടുകളില്‍ നിക്ഷേപിക്കുതിന് പുറമെ നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുതിനും പഴയ നോട്ടുകള്‍ എത്രവേണമെങ്കിലും ബാങ്കുകള്‍ സ്വീകരിക്കുമെും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ച ശേഷം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളിലൂടെ സാധാരണക്കാര്‍ക്ക് ഇടപാടുകള്‍ നടത്താനും നവംബറില്‍ ജീവനക്കാര്‍ക്കുള്ള വേതനം കാഷ് ആയി ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെ’ു.
വരള്‍ച്ച രൂക്ഷമാകുതിന് മുമ്പ് ജില്ലയില്‍ ആവശ്യമായ മുഴുവന്‍ സ്ഥലങ്ങളിലും താത്ക്കാലിക തടയണ നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ.മാരായ പി. ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ് എിവര്‍ ആവശ്യപ്പെട്ടു. താത്ക്കാലിക തടയണകള്‍ക്കും ചീര്‍പ്പുകള്‍ക്കുമുള്ള ടെന്‍ഡര്‍ നടപടികള്‍ നവംബര്‍ 28 ന് പൂര്‍ത്തിയാകുമെും അന്ന് മുതല്‍ തന്നെ ജോലികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇരുമ്പിളിയം കുടിവെള്ള പദ്ധതിയുടെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു.
കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന് സ്ഥലം നല്‍കിയ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം 10 കോടി രൂപ ലഭിച്ചതായും അത് വിതരണം ചെയ്യുതിനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെും എ.ഡി.എം. സ്ഥലം എം.എല്‍.എ. ആബിദ് ഹുസൈന്‍ തങ്ങളെ അറിയിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കു ചീക്കോട് മിനി സ്റ്റേഡിയം നിര്‍മാണം തുടങ്ങുതിനുള്ള തടസ്സം നീക്കാന്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ. പൊതുമരാമത്ത് കെ’ിട വിഭാഗത്തോട് ആവശ്യപ്പെ’ു. സര്‍ക്കാര്‍ ഏറ്റെടുത്ത മങ്ങാ’ുമുറി സ്‌കൂളിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എ. ഫണ്ടില്‍ നിന്നുള്ള വര്‍ക്കുകളുടെ വിശദ പദ്ധതി രേഖ ഉള്‍പ്പെടെ തയ്യാറാക്കു ജോലികള്‍ വേഗത്തിലാക്കാനും ഇതിനായി അസി. എഞ്ചിനീയര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കാനും അഡ്വ.എം. ഉമര്‍ എം.എല്‍.എ. തദ്ദേശ സ്വയംഭരണ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ആവശ്യപ്പെട്ടു.
കാക്കഞ്ചേരി- കൊട്ടപ്പുറം റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കു നടപടി ആഴ്ചകളായി മുടങ്ങിക്കിടക്കുതായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. പരാതിപ്പെട്ടു. പള്ളിക്കല്‍ ബസാറില്‍ എത്തിനില്‍ക്കു ഒഴിപ്പിക്കല്‍ നടപടിക്ക് നിയമ തടസങ്ങളൊുമില്ലെും ഉടന്‍ പുനരാരംഭിക്കണമെും എം.എല്‍.എ. ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവന്‍ പി.ഡ’ിയു.ഡി. റോഡുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വിഭാഗം അടിയന്തര നടപടിയെടുക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ.യും ആവശ്യമുന്നയിച്ചു. ഇത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട നല്‍കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് എ.ഡി.എം. നിര്‍ദേശം നല്‍കി.
തവനൂര്‍- തിരുനാവായ പാലം സ്ഥലമെടുപ്പ് പ്രവൃത്തി വേഗത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീലിന്റെ പ്രതിനിധി പി. മന്‍സൂര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എല്‍.എ.മാരെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ഇ. അഹമ്മദ് എം.പി.യുടെ പ്രതിനിധി സലീം കുരുവമ്പലം, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.യുടെ പ്രതിനിധി ഉബൈദ് മാസ്റ്റര്‍, മലപ്പുറം നഗരസഭാ അധ്യക്ഷ സി.എച്ച്. ജമീല, ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കു എന്‍.കെ. ശ്രീലത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!