Section

malabari-logo-mobile

ബസ് നിയന്ത്രണം വിട്ടിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

HIGHLIGHTS : 11 പേര്‍ക്ക് പരിക്ക് തിരൂരങ്ങാടി: മിനി ബസ് നിയന്ത്രണം വിട്ട്

മിനി ബസ് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി

11 പേര്‍ക്ക് പരിക്ക്

sameeksha-malabarinews

തിരൂരങ്ങാടി: മിനി ബസ് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി വിദ്യാര്‍ത്ഥിനി മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പൊറ്റാനിക്കല്‍ അയൂബിന്റെ മകള്‍ ഫിദ ഫാത്തിമ(8)യാണ് മരിച്ചത്. രാവിലെ മദ്രസയിലേക്ക് നടന്നുപോകവെയാണ് ഫിദ അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തൂര്‍ ഹസ്സന്‍(60), ഓട്ടോ ്‌ഡ്രൈവര്‍ ശിഹാബ്(20) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പുറം നിഷാദിന്റെ മകള്‍ നിഷാ ഫര്‍സി(8)നെ കോഴിക്കോട് മിംമ്‌സ് ആശ്ുപത്രിയിലും. കൃഷ്ണന്‍(45), നെട്ട വീട്ടില്‍ കുഞ്ഞാത്തുമ്മു(49), ഹാജിറ(31), വാഴക്കാട് മൊയ്തീന്‍(41), കോരു(60), ഫിറോസ്(35), താമിക്കുട്ടി(62) എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു രാവി 7 മണിക്ക് വെള്ളിയാമ്പുറത്തു നിന്നും ചെമ്മാട്ടേക്ക് പോവുകയായിരുന്ന ഭയാത്ര എന്ന മിനി ബസ്സാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് നിയന്ത്രണം വിട്ട്് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കും തുടര്‍ന്ന് വൈദ്യുതി പോസ്റ്റിലും ഓട്ടോയിലും ഇടിച്ചത്. ചുള്ളിക്കുന്ന് ഇറക്കത്തില്‍ വെച്ച് നിയന്ത്രം വിട്ട ബസ് ഒരു കിലോമീറ്ററോളം മുന്നോട്ടുപോയശേഷം ഫാറൂഖ് നഗര്‍ സുന്നി മസ്്ജിദിന്റെ ഗേറ്റ് തകര്‍ത്താണ് നിന്നത്.

സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ നാട്ടുകാരും തിരൂരങ്ങാടി പോലീസും തിരൂരില്‍ നി്‌ന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!