Section

malabari-logo-mobile

ബസുകളുടെ മത്സരയോട്ടത്തിന്‌ കാരണം കലക്ഷന്‍ ബത്ത: ആര്‍.ടി.ഒ.

HIGHLIGHTS : മലപ്പുറം: ബസ്‌ ജീവനക്കാരുടെ കയ്യാങ്കളിക്കും മത്സരയോട്ടത്തിനും കാരണം കലക്ഷന്‍ ബത്തയാണെന്ന്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ എം.പി. അജിത്‌കുമാര്...

Tanur bus copyമലപ്പുറം: ബസ്‌ ജീവനക്കാരുടെ കയ്യാങ്കളിക്കും മത്സരയോട്ടത്തിനും കാരണം കലക്ഷന്‍ ബത്തയാണെന്ന്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ എം.പി. അജിത്‌കുമാര്‍ പറഞ്ഞു. ബസ്‌ ജീവനക്കാരുടെ ശമ്പളം അതത്‌ ദിവസം ബസിനു ലഭിക്കുന്ന കലക്ഷന്‌ ആനുപാതികമായിട്ടാണ്‌ ബസുടമകള്‍ നല്‍കുന്നത്‌. മത്സരിച്ച്‌ ഓടി മറ്റ്‌ ബസുകളില്‍ കയറേണ്ട യാത്രക്കാരെ സ്വന്തം ബസില്‍ കയറ്റിയാല്‍ മാത്രമെ മതിയായ വേതനം ലഭിക്കൂ എന്ന അവസ്ഥയാണ്‌ ജില്ലയിലുള്ളത്‌. കോഴിക്കോട്‌ ജില്ലയില്‍ ബസുടമകളുടെ അഞ്ചു സൊസൈറ്റികളുണ്ടാക്കിയിട്ടുണ്ട്‌. ഇത്തരത്തില്‍ സൊസൈറ്റികളുള്ള ബസ്‌ റൂട്ടില്‍ ജീവനക്കാര്‍ക്ക്‌ ശമ്പളമാണ്‌ നല്‍കുന്നത്‌.

കലക്ഷന്‍ ബത്തയെക്കുറിച്ച്‌ ഒരു വര്‍ഷം മുന്‍പ്‌ ജില്ലാ ലേബര്‍ ഓഫീസറുമായി ചര്‍ച്ച നടത്തുകയും ജില്ലയില്‍ മാത്രമായി ഇക്കാര്യം നടപ്പാക്കാന്‍ പ്രയാസമുള്ളതിനാല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കാന്‍ കേരള റോഡ്‌ സേഫ്‌റ്റി അതോറിറ്റിക്ക്‌ ശുപാര്‍ശ നല്‍കുകയും ചെയ്‌തിട്ടുന്നെ്‌ ആര്‍.ടി.ഒ. പറഞ്ഞു.

sameeksha-malabarinews

ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ്‌ ബസ്സുടമകള്‍ ടൈമിങ്‌ കോണ്‍ഫറന്‍സിനെ കുറ്റപ്പെടുത്തുന്നതെന്ന്‌ ആര്‍.ടി.ഒ. അറിയിച്ചു. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചെറിയ ബസുകളാണ്‌ ഓടുന്നത്‌. ചെറിയ ബസ്സുകള്‍ക്ക്‌ സീറ്റിങ്‌ കപ്പാസിറ്റി 23, 28 എന്നീ തരത്തിലാണ്‌. എന്നാല്‍ എല്ലാ ബസ്സുകളിലും 50 യാത്രക്കാരില്‍ കൂടുതലും സ്‌ക്കൂള്‍ സമയങ്ങളില്‍ കുട്ടികളടക്കം 60 പേരുമായാണ്‌ ബസ്സുകള്‍ ഓടുന്നത്‌. ഇത്തരത്തില്‍ ഓവര്‍ലോഡ്‌ എടുത്ത്‌ അമിതമായ ലാഭം ഉണ്ടാക്കുന്നുണ്ട്‌. ബസ്സുടമകള്‍ തന്നെയാണ്‌ പുതിയ റൂട്ടുകള്‍ക്ക്‌ അപേക്ഷ നല്‍കുന്നത്‌. അപേക്ഷകള്‍ പരിഗണിച്ചില്ലെങ്കില്‍ യാത്രക്കാരുടെ താത്‌പര്യങ്ങള്‍ക്ക്‌ പരിഗണന ഇല്ലാതാകുകയും അവര്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. ബസ്‌ യാത്രക്കാര്‍ക്ക്‌ സൗകര്യപ്രദമായ യാത്ര ഒരുക്കി കൊടുക്കുക എന്നതാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ കടമ. അഞ്ചു മിനുട്ടു മാത്രം വ്യത്യാസമുള്ള സ്ഥലങ്ങളിലും ഓവര്‍ലോഡായാണ്‌ ബസ്സുകള്‍ സര്‍വീസ്‌ നടത്തുന്നതെന്നും ആര്‍.ടി.ഒ. പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!