Section

malabari-logo-mobile

ഫോക്‌സ് വാഗണ്‍ ടൈഗണ്‍ വരുന്നു

HIGHLIGHTS : ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഫോക്‌സ് വാഗണിന്റെ

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഫോക്‌സ് വാഗണിന്റെ ചെറു യൂട്ടിലിറ്റി വാഹനാമായ ടൈഗണ്‍ വരുന്നു. എന്‍എസ്എഫ് (ന്യൂസ് സ്‌മോള്‍ ഫാമിലി) എന്ന പുതിയ ഫ്‌ളാറ്റ് ഫോമിലാണ് ഈ ചെറിയ എസ്.യു.വി യായ ടൈഗണ്‍ അവതരിപ്പിച്ചത്. പ്രധാനമായും തെക്കേ അമേരിക്ക ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമാക്കിയാണ് ടൈഗണ്‍ വികസിപ്പിച്ചിരിക്കുന്നത്.

ഫോക്‌സ് വാഗണിന്റെ പുത്തന്‍ തലമുറ എസ് യു വികളില്‍ ആദ്യത്തേതാണ് ടൈഗണ്‍ എന്നു കരുതുന്നു. 3859 എംഎം ആണ് വിപണിയില്‍ എത്താനിരിക്കുന്ന ടൈണിന്റെ നീളം. 4 മീറ്റര്‍ താഴെ നീളമുള്ള ചെറു എസ് യു വിക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നികുതി ഇളവു ലഭിക്കുമെന്നത് ഇതിന്റെ പ്രതേ്യകതയാണ്.

sameeksha-malabarinews

ഈ പുത്തന്‍ ടൈഗണും 108 വിഎച്ച് പി പരമാവധി കരുത്തു നല്കുന്ന സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് 1.08 പെട്രോള്‍ എഞ്ചിനും കരുത്തു പകരുന്നതാണ്. ഇതിനു പുറമെ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തില്‍ ഉണ്ടാകും. ഇന്ത്യയില്‍ ടൈഗണിന്റെ മുഖ്യ എതിരാളി ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ടാകും.

അതെസമയം ഇന്ത്യന്‍ കാലാവസ്ഥക്കും റോഡുകള്‍ക്കും അനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടൈഗണ് ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!