Section

malabari-logo-mobile

ഫേസ്ബുക്ക് മലയാളികള്‍ മെയ് 10ന് ടിവിബന്ദ് ആചരിക്കുന്നു.

HIGHLIGHTS : ഫേസ്ബുക്ക് മലയാളികള്‍ ഒരു ദിവസം നീളുന്ന ടിവി ബന്ദ് ആചരിക്കുന്നു.

ഫേസ്ബുക്ക് മലയാളികള്‍ ഒരു ദിവസം നീളുന്ന ടിവി ബന്ദ് ആചരിക്കുന്നു. മെയ് പത്തിനാണ് ടിവി കാണുന്നത് ബഹിഷ്‌ക്കരിച്ചുകൊണ്ട് ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മകള്‍ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കേരള സമൂഹത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും ഏറിവരികയാണ് ഇതിനെതിരെയാണ് ബന്ദ് ആചരിക്കുന്നത്.
സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാന്‍ വ്യഗ്രത കാട്ടുന്ന ദൃശ്യ മാധ്യമങ്ങള്‍ പല ജനകീയ സമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരന്റെയൊപ്പം വേട്ടയാടുകയും ചെയ്യുന്ന വേട്ടക്കാരന്റെ കൗലമാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഫേസ്ബുക്ക് മലയാളികള്‍ പറയുന്നു.ആത്മാഭിമാനവും ജാഗ്രതയുമുള്ള പ്രേക്ഷകരാണ് തങ്ങളെന്ന് ചാനല്‍ മേധാവികളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെയ് പത്തിന് ടിവി ബന്ദ് സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.

 

എന്നാല്‍ ഈ അവസ്ഥയില്‍ സാമൂഹിക പ്രതിബദ്ധത നിറവേറ്റാന്‍ ബാദ്ധ്യസ്ഥരായ മലയാളം ടിവി ചാനലുകള്‍ അവരുടെ വര്‍ഗീയ സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരായ പ്രതിഷേധമാണ് ടി വി ബന്ദ് എന്ന് ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മകള്‍ കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ചാനല്‍ ബന്ദിനെക്കുറിച്ച് ഫേസ്ബുക്കിലെ വിവിധ മലയാളി കൂട്ടായ്മകളില്‍ വന്‍ പ്രചരണമാണ് നടക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!