Section

malabari-logo-mobile

ഫാ.ടോമിന്റ മോചനത്തിന് വേണ്ട നടപടി സ്വീകരിക്കും;സുഷമ സ്വരാജ്‌

HIGHLIGHTS : ന്യൂഡല്‍ഹി : യെമനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാ.ടോ...

ന്യൂഡല്‍ഹി : യെമനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ സന്ദേശം പുറത്ത് വന്ന ശേഷം ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിന്റെ പ്രതികരണം.

ടോം ഒരു ഇന്ത്യന്‍ പൌരനാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടും, ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി  അറിയിച്ചു.

sameeksha-malabarinews

മോചനത്തിന് യാചിച്ച് ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ സന്ദേശം ക്രിസ്മസ് ദിനത്തില്‍ പുറത്ത് വന്നിരുന്നു.  മോചനത്തിനായി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മാര്‍പാപ്പയും ഇടപെടണമെന്നും ഫാദര്‍ ടോം സന്ദേശത്തില്‍ ആവശ്യപെട്ടിരുന്നു. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കാത്തതെന്നും  മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കില്‍ സഹായം ലഭിച്ചേനെയെന്നും  ഫാ.ടോം വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!