Section

malabari-logo-mobile

പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാപക കോഴ

HIGHLIGHTS : പരപ്പനങ്ങാടി: പ്ലസ് വണ്‍ ക്ലാസുകലിലേക്ക്

പരപ്പനങ്ങാടി: പ്ലസ് വണ്‍ ക്ലാസുകലിലേക്ക് സീറ്റുകള്‍ ലഭിക്കുന്നതിന് പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും തിരൂങ്ങാടിയിലുമുള്ള മാനേജ്‌മെന്റ് വിദ്യാലയങ്ങളില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടത്തുന്നു. ശക്തമായ പ്രതിഷേധവും പരാതിയുമുണ്ടായിട്ടും അധികൃതര്‍ ഇതിനെതിരെ ചെറുവിരലനക്കുന്നില്ല.

പരപ്പനങ്ങാടിയിലെ രണ്ട് മാനേജ്‌മെന്റ് സ്‌കൂളുകളിലും സീറ്റിനായി പണമാവശ്യപ്പെട്ടു എന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. വിദ്യഭ്യസരംഗത്ത് സുത്യര്‍ഹമായ സേവന പാരമ്പര്യമുള്ള മിഷന്‍ സ്‌കൂള്‍ കൊമേഴ്‌സ് ഹ്യുമാനിറ്റസ് സീറ്റുകള്‍ക്ക് 12,000 വും സയന്‍സ് സീറ്റിന് 15,000 രൂപയുമാണ് തലവരി പണം നിശ്ചയിച്ചിരിക്കുന്നത്. ഈ പണം കയ്യാല്‍ വാങ്ങിക്കില്ല. പകരം ഡിമാന്റ് ഡ്രാഫ്റ്റായാണ് സ്വീകരിക്കുന്നത്. ന്യുനപക്ഷ പദവിയപുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയ്യുന്ന രീതി മറ്റു വിദ്യാലയങ്ങളും സ്വീകരിച്ച് തുടങ്ങി.

sameeksha-malabarinews

വള്ളിക്കുന്നിലെത്തുമ്പോള്‍ റേറ്റ് വീണ്ടും ഉയരുകയാണ്. ഇവിടുത്തെ ഇരു ഹയര്‍സെക്ന്ററി വിദ്യാലയങ്ങളും സീറ്റുകള്‍ക്ക് വിലയിട്ടിരിക്കുന്നത് ഒരു തലയ്ക്ക് 20,000 എന്ന നിരക്കിലാണ്.

നിയമനങ്ങളിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച മാനേജ്‌മെന്റുകളുടെ ലാഭക്കൊതിയുള്ള കണ്ണുകള്‍ വിദ്യാര്‍ത്ഥികളിലേക്കും തിരിഞ്ഞു കഴിഞ്ഞു. വിദ്യഭ്യാസ മന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ വിദ്യാലയങ്ങളെല്ലാം.

ക്ലാസുകലിലേക്ക് സീറ്റുകള്‍ ലഭിക്കുന്നതിന് പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും തിരൂങ്ങാടിയിലുമുള്ള മാനേജ്‌മെന്റ് വിദ്യാലയങ്ങളില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടത്തുന്നു. ശക്തമായ പ്രതിഷേധവും പരാതിയുമുണ്ടായിട്ടും അധികൃതര്‍ ഇതിനെതിരെ ചെറുവിരലനക്കുന്നില്ല.

പരപ്പനങ്ങാടിയിലെ രണ്ട് മാനേജ്‌മെന്റ് സ്‌കൂളുകളിലും സീറ്റിനായി പണമാവശ്യപ്പെട്ടു എന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. വിദ്യഭ്യസരംഗത്ത് സുത്യര്‍ഹമായ സേവന പാരമ്പര്യമുള്ള മിഷന്‍ സ്‌കൂള്‍ കൊമേഴ്‌സ് ഹ്യുമാനിറ്റസ് സീറ്റുകള്‍ക്ക് 12,000 വും സയന്‍സ് സീറ്റിന് 15,000 രൂപയുമാണ് തലവരി പണം നിശ്ചയിച്ചിരിക്കുന്നത്. ഈ പണം കയ്യാല്‍ വാങ്ങിക്കില്ല. പകരം ഡിമാന്റ് ഡ്രാഫ്റ്റായാണ് സ്വീകരിക്കുന്നത്. ന്യുനപക്ഷ പദവിയപുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയ്യുന്ന രീതി മറ്റു വിദ്യാലയങ്ങളും സ്വീകരിച്ച് തുടങ്ങി.

വള്ളിക്കുന്നിലെത്തുമ്പോള്‍ റേറ്റ് വീണ്ടും ഉയരുകയാണ്. ഇവിടുത്തെ ഇരു ഹയര്‍സെക്ന്ററി വിദ്യാലയങ്ങളും സീറ്റുകള്‍ക്ക് വിലയിട്ടിരിക്കുന്നത് ഒരു തലയ്ക്ക് 20,000 എന്ന നിരക്കിലാണ്.

നിയമനങ്ങളിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച മാനേജ്‌മെന്റുകളുടെ ലാഭക്കൊതിയുള്ള കണ്ണുകള്‍ വിദ്യാര്‍ത്ഥികളിലേക്കും തിരിഞ്ഞു കഴിഞ്ഞു. വിദ്യഭ്യാസ മന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ വിദ്യാലയങ്ങളെല്ലാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!