Section

malabari-logo-mobile

പ്രവാസികള്‍ക്കാശ്വാസം;ഖത്തറില്‍ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകുന്നു

HIGHLIGHTS : ദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ എക്‌സിറ്റ്‌ പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകുന്നു. ഇത്തരത്തില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌ന...

Untitled-1 copyദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ എക്‌സിറ്റ്‌ പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകുന്നു. ഇത്തരത്തില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരങ്ങള്‍ കാണാനായി തര്‍ക്ക പരിഹാര സമിതി രൂപീകരിക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ തൊഴില്‍ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ മുന്നൊരുക്കമായാണ്‌ എക്‌സിറ്റ്‌ പെര്‍മിറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്‌ പ്രത്യേക സമിതി രൂപീകരിക്കുന്നത്‌. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്‌ അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കിയത്‌.

അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭേദഗതികളോടെയുള്ള തൊഴില്‍ നിയമ പ്രകാരം ആഭ്യന്തരമന്ത്രാലയമായിരിക്കും വിദേശ തൊഴിലാളികളുടെ രാജ്യം വിടാനുള്ള എക്‌സിറ്റ്‌ പെര്‍മിറ്റ്‌ അനുവദിക്കുക. സാധരാണഗതിയില്‍ അപേക്ഷ നല്‍കി മൂന്ന്‌ ദിവസത്തിനുള്ളില്‍ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ അനുവദിക്കണമെന്നാണ്‌ നിബന്ധനയെങ്കിലും തൊഴിലാളി രാജ്യം വിടുന്നതില്‍ തൊഴിലുടമയ്‌ക്ക്‌ പാരാതിയുണ്ടെങ്കില്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ ഈ വിവരം മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്‌. തൊഴില്‍ ദാതാവിനും തൊഴിലാളിക്കുമിടയില്‍ ഉണ്ടാകാനിടയുള്ള ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ്‌ പുതുതായി രൂപീകരിക്കുന്ന സമിതിയുടെ ചുമതല. ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഈ മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക.

sameeksha-malabarinews

അമീര്‍ അംഗീകാരം നല്‍കിയ തൊഴില്‍ നിയമം അടുത്ത വര്‍ഷം ആദ്യത്തോടെ നിലവില്‍ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ നേരത്തെ വിസ റദ്ദാക്കി നാട്ടിലേക്ക്‌ മടങ്ങിയ വിദേശി തെഴാലാളികള്‍ക്ക്‌ പുതിയ തൊഴില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!