Section

malabari-logo-mobile

‘പ്രഭുദയ’യെ കസ്റ്റഡിയിലെടുത്തു ഐ.ജി, ജീവനക്കാരെ ചോദ്യംചെയ്യാന്‍ ചെന്നൈയിലേക്ക്.

HIGHLIGHTS : തിരു: കൊല്ലത്ത് ബോട്ടിലിടിച്ച കപ്പലായ പ്രഭുദയയിലെ ജീവനക്കാരെ ചോദ്യംചെയ്യുന്നതിനുവേണ്ടി ഐ.ജി പത്മകുമാര്‍ ചെന്നൈയിലേക്കു പുറപ്പെട്ടു. പ്രതികളെ കൈമാറു...

തിരു: കൊല്ലത്ത് ബോട്ടിലിടിച്ച കപ്പലായ പ്രഭുദയയിലെ ജീവനക്കാരെ ചോദ്യംചെയ്യുന്നതിനുവേണ്ടി ഐ.ജി പത്മകുമാര്‍ ചെന്നൈയിലേക്കു പുറപ്പെട്ടു. പ്രതികളെ കൈമാറുന്നതിനെ കുറിച്ചും കപ്പല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെകുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഐ.ജി ചെന്നൈയിലേക്കു പോയിരിക്കുന്നത്. എംവി പ്രഭുദയ എന്ന കപ്പലിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

കപ്പലിന്റെ സെക്കന്റ് ഓഫീസറായ പ്രശോഭ് സുഗതനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അപകടം നടന്ന സമയത്ത് കപ്പലിന്റെ നിയന്ത്രണം പ്രശോഭിനായിരുന്നു. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ കടലില്‍ വീണ പ്രശോഭ് ശ്രീലങ്കയില്‍ ചികില്‍സയിലാണിപ്പോള്‍. അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പോലീസ് ആലപ്പുഴ കോടതിയില്‍ സമര്‍പ്പിക്കും.

sameeksha-malabarinews

ചെന്നൈയില്‍ നടന്ന തെളിവെടുപ്പില്‍ ബോട്ടിലിടിച്ച കപ്പല്‍ തൊലാനി ഗ്രൂപ്പിന്റെ എംവി പ്രഭുദയ തന്നെയാണെന്ന് തെളിവെടുപ്പില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പി. കെ.മഹേഷ്‌കുമാറിന്റെയും മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം നോട്ടിക്കല്‍ സര്‍വ്വെയര്‍ സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!