Section

malabari-logo-mobile

പ്രതിപക്ഷം ബജറ്റ്‌ അവതരണം ബഹിഷ്‌ക്കരിച്ചു

HIGHLIGHTS : തിരുവനന്തപുരം: 13 ാം നിയമസഭയുടെ അവസാന ബജറ്റ്‌ അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന്‌ ധനമന്ത്രി കെ.എം മാണി രാജിവെച്ചതിനെ തു...

kerala-niyamasabhaതിരുവനന്തപുരം: 13 ാം നിയമസഭയുടെ അവസാന ബജറ്റ്‌ അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന്‌ ധനമന്ത്രി കെ.എം മാണി രാജിവെച്ചതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുമായാണ്‌ നിയമസഭയിലെത്തിയത്‌. ബജറ്റ്‌ അവതരിപ്പിച്ച്‌ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു.

ബജറ്റ്‌ ചോര്‍ന്നെന്നാരോപിച്ചാണ്‌ പ്രതിപക്ഷം പ്രതിഷേധം നടത്തിയത്‌. തുടര്‍ന്ന്‌ ചേര്‍ന്ന ബജറ്റിന്റെ പകര്‍പ്പുകള്‍ നിയമസഭയില്‍ വിതരണം ചെയ്‌ത്‌ വി എസ്‌ അച്യുതനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന്‌ ഇറങ്ങി.

sameeksha-malabarinews

ബാര്‍ കോഴ, സോളാര്‍ കോഴ, പാറ്റൂര്‍ കോഴ, ടൈറ്റാനിയം കോഴ തുടങ്ങി കോഴകളുടെ അയ്യരുകളിയാണ്‌ ഈ സര്‍ക്കാര്‍ നടത്തിയതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചോര്‍ത്തി നല്‍കിയ ബജറ്റാണ്‌ ഇതെന്നും വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!