Section

malabari-logo-mobile

പ്രണയവിവാഹത്തെ നിരോധിച്ച് യു പിയിലെ പഞ്ചായത്ത്

HIGHLIGHTS : ലക്‌നൗ : താലിബാന്‍ മോഡല്‍ വിലക്കുകളുമായി

ലക്‌നൗ : താലിബാന്‍ മോഡല്‍ വിലക്കുകളുമായി ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ അസ്‌റ ഗ്രാമപഞ്ചായത്ത്. സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന് വരെ വിലക്കേര്‍പ്പെടുത്തുന്ന കാടന്‍ തീരുമാനങ്ങളാണ് പഞ്ചായത്ത് കൈക്കൊണ്ടിരിക്കുന്നത്്.

ഈ ഗ്രാമത്തില്‍ പ്രണയ വിവാഹം കഴിക്കുന്നതും, യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ മാര്‍ക്കറ്റില്‍ പോകുന്നതിനെയും വിലക്കിയിട്ടുണ്ട്. വീട്്്‌വിട്ട് പുറത്ത് പോകുന്ന സ്ത്രീകള്‍ കര്‍ശനമായും തലമറയ്ക്കണം.

sameeksha-malabarinews

എന്നാല്‍ ഗുണകരമായ ഒരു നിര്‍ദേശവും പഞ്ചായത്ത് മുന്നോട്ട് വെച്ചിട്ടുണ്ട്. അത് സ്ത്രീധനം പാടില്ല എന്നതാണ്.

ഈ നിയമങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ബുധനാഴ്ച നടന്ന പഞ്ചായത്ത്് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാമത്തിലാണ് ഈ അപരിഷ്‌കൃത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി അജിത് സിങിന്റെ മണ്ഡലത്തിലാണ് ഈ പഞ്ചായത്ത്.

സംഭവം ദേശീയ തലത്തില്‍ വിവാദമായതോടെ പോലീസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയലെ പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കൂ എന്ന് ബഗപത് എസ് പി വി കെ ശേഖര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!