Section

malabari-logo-mobile

പ്രണയദിനത്തില്‍ കരുണ

HIGHLIGHTS : പ്രണയത്തിന്റെ ഇഴയടുപ്പം ആശങ്കയായി മാത്രം വിലയിരുത്തുന്ന ആധുനികകാലത്ത്‌ വാസവദത്തക്ക്‌ ഉപഗുപ്‌തനുമേലുള്ള ആഗ്രഹത്തിന്‌ പുതു വ്യാഖ്യാനം ഒരുക്കി കുമാരനാ...

DSC_0346പ്രണയത്തിന്റെ ഇഴയടുപ്പം ആശങ്കയായി മാത്രം വിലയിരുത്തുന്ന ആധുനികകാലത്ത്‌ വാസവദത്തക്ക്‌ ഉപഗുപ്‌തനുമേലുള്ള ആഗ്രഹത്തിന്‌ പുതു വ്യാഖ്യാനം ഒരുക്കി കുമാരനാശാന്റെ വിശ്രുത കാവ്യം കരുണ അരങ്ങില്‍. പ്രശസ്‌ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന അവതരണം വാലന്റയിന്‍സ്‌ ദിനമായ ഫെബ്രുവരി 14ന്‌ വൈകിട്ട്‌ 7.30 ന്‌ ട്രിവാന്‍ഡ്രം ക്ലബില്‍ അരങ്ങേറും. മാംസനിബദ്ധിതമല്ല അനുരാഗമെന്ന കവി വാക്യത്തിന്‌ അടിവരയിടുന്നതാണ്‌ കരുണയുടെ വേദിയിലെ രൂപം. വാസവദത്തയുടെ പ്രണയത്തിന്‌ കാമപരവശതയാണ്‌ കൂടി നില്‍ക്കുന്നതെന്ന്‌്‌ വിശേഷിപ്പിക്കാന്‍ വ്യഗ്രത കാട്ടിയവര്‍ക്ക്‌ കവിതയുടെ സാരാംശത്തെ അപഗ്രഥിച്ച്‌ പുതിയ സന്ദേശം ഇത്‌ നല്‍കുന്നു. IMG_0041കവിത ഉയര്‍ത്തുന്ന ആത്‌മീയമായ പ്രണയത്തിന്റെ അനിവാര്യമായ നിലനില്‍പ്പും പ്രണയദിനത്തില്‍ ഈ കാവ്യാവതരണം ഓര്‍മിപ്പിക്കും. പരമ്പരാഗത നൃത്തവും സമകാലിക നൃത്തരൂപങ്ങളും മനോഹരമായി ഇതില്‍ സമ്മേളിപ്പിക്കുന്നു. ഒപ്പം വേദിയുടെ സാധ്യതകളെ പൂര്‍ണ്ണമായും ഉപയോഗിച്ച്‌ നിഴലും വെളിച്ചവും വിന്യസിച്ച്‌ നവ്യമായ രൂപമാണ്‌ ഒരുക്കിയിട്ടുള്ളത്‌. വിദേശത്ത്‌ ഉള്‍പ്പെടെ നിരവധി വേദികളില്‍ കരുണ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്‌. അതിന്‌ പുതിയ ഭാവങ്ങളും അവതരണത്തിലെ പുതുമകളും കൂട്ടിയിണക്കിയാണ്‌ വാലന്റെന്‍സ്‌ ദിനത്തിലെ അവതരണം. രമേശ്‌ നാരായണനാണ്‌ സംവിധാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!