Section

malabari-logo-mobile

പ്രക്ഷോഭ നടുവില്‍ സിന്‍ഡിക്കേറ്റ് യോഗം ; ഭൂമിയിടപാടില്‍ നിന്ന് പിന്‍മാറുന്നു.

HIGHLIGHTS : തേഞ്ഞിപ്പലം : വിവാദഭൂമിയിടപാടില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാല

തേഞ്ഞിപ്പലം : വിവാദഭൂമിയിടപാടില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാല പിന്‍മാറുന്നു. ക്യാമ്പസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച പ്രക്ഷോഭ പരമ്പരയുടെ നടുവില്‍ നടന്ന അടിയന്തിര സിന്‍ഡിക്കേറ്റ് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ മുസ്ലിംലീഗ്നേതാക്കള്‍ക്കും കുംടുംബാംഗങ്ങള്‍ക്കും ഉത്തരവാദിത്വമുള്ള കടലാസു ട്രസ്റ്റുകള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ച നടപടി വന്‍ വിവാദമായ സാഹചര്യത്തിലാണ് ഈ പിന്‍മാറ്റം

മൂന്ന്  മണിയോടെ എഐഎസ്എഫുകാര്‍ പ്രതിഷേധവുമായി ഭരണകാര്യാലയത്തിനകത്തെത്തി . ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് തേഞ്ഞിപ്പലം പോലീസ്സ്‌റ്റേഷന്റെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഡിവൈഎഫ്‌ഐ സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് മാര്‍ച്ച് പരഖ്യാപിച്ച സാഹചര്യത്തില്‍ ക്യാമ്പസ് കനത്ത പോലീസ് വലയത്തിലായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി സത്യന്‍, പ്രസിഡന്റ് നവാസ്, പ്രിന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐക്കാര്‍ ഭരണകാര്യാലയത്തിലേക്ക് ഇരച്ചുകയറി. മലപ്പുറം രാഷ്ട്രീയത്തിലെ മാറിയ സമവാക്യങ്ങള്‍ക്ക് അടിവരയിട്ട് യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകരും വൈസ്ചാന്‍സിലര#ക്കെതിരെ മുദ്രാവാക്ക്യങ്ങളുമായി സമരത്തിനെത്തി. ഇവരെ ഏറെ പണിപ്പെട്ടാണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസിനായത്.

sameeksha-malabarinews

അറസ്റ്റ് ചെയ്ത സമരക്കാരെ അര്‍ദ്ധരാത്രി 12.30 മണിയോടെ കോടതിയില്‍ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ ഹാജരാക്കിയ സമരക്കാര്‍ക്ക് ജാമ്യം ലഭിച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സമരക്കാര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണിനാഥ് എംഎല്‍എ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് യൂത്ത്‌്േകാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി ടൗണില്‍ പ്രകടനം നടത്തി. ജാമ്യം ലഭിച്ച ഡിവൈഎഫഐ ,എഐഎസ്എഫ് പ്രവര്‍ത്തകരെയും കൊണ്ട് നൂറുകണക്കിന് ഇടത് യുവജന സംഘടന പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!