Section

malabari-logo-mobile

പ്രകൃതിപാഠം

HIGHLIGHTS : കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളില്ലും കാനനങ്ങളിലും കാണുന്ന ഒരു പക്ഷിയാണ് നാകമോഹന്‍ (Paradise Flycatcher-Terpsiphone paradisi)

നാകമോഹന്‍

കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും കാനനങ്ങളിലും കാണുന്ന ഒരു പക്ഷിയാണ് നാകമോഹന്‍
(Paradise Flycatcher-Terpsiphone paradisi)

കേരളത്തില്‍ വിരുന്നിനെത്തുന്ന ദേശാടകനായ പക്ഷിയാണ്നാകമോഹന്‍ .ഹിമാലയ സാനുക്കളില്‍ മഞ്ഞു കാലംആരംഭിക്കുമ്പോള്‍ നാകമോഹന്‍ ദേശാടനം ആരംഭിക്കുന്നു.കേരളത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നാകമോഹനെ കാണുക.ആണ്‍ പെണ്‍ പക്ഷികള്‍ക് നിറവ്യത്യാസം ഉണ്ട്. ആണ്‍ പക്ഷിയുടെ പുറം നല്ല തുവെള്ള നിറവും റിബണ്‍ പോലെ നീണ്ട രണ്ടു നാട വാലുകളും ഉണ്ട്.തലയില്‍ നീണ്ട കറുത്തതൊപ്പിയുണ്ട്.പെണ്‍പ ക്ഷിക്കു തലയില്‍ കറുത്ത ശിഖയും പുറത്ത്‌ ചെങ്കല്‍ വര്‍ണം കലര്‍ന്ന കാവി നിറവും ആണ്.അടിഭാഗം വെള്ള നിറം നീണ്ട നാട തുവല്‍ വലുകളില്ല.പ്രായ പൂര്‍ത്തിയാകാത്ത ആണ്‍ പക്ഷിക് പെണ്‍ പക്ഷിയുടെ നിറമാണെങ്കിലും നീണ്ട നാട തുവലുകള്‍ ഉണ്ട്.നാകമോഹന്‍ സാധാരണ ആയി “ച്രെ …ച്രെ” എന്നാ പരുക്കന്‍ ശബ്ദം ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ചേക്കേറുന്ന സമയത്ത് വളരെ മധുരമായ് “ദുയി…ദൂയി ..ദൂയി ” എന്ന് ഈണത്തില്‍ പാടാറുണ്ട്.ചെറു പ്രാണികളും,പാറ്റകളും ആണ് ഇവയുടെ പ്രധാന ആഹാരം.ഇല ചാര്‍ത്തിലൂടെ തുവെള്ള കിന്നരി വാലും ഇളക്കി ഇവ പറന്നു പോകുന്നത് ഒന്ന് കാണേണ്ടത് തന്നെ ആണ് .ഇടക്കാട്ടിലും വല്ലിപടര്‍പ്പിലും ആണ് ഈ സുന്ദരനെ/സുന്ദരിയെ  സാധാരണ കാണുക.വളരെ വേഗത്തില്‍ വായുവില്‍ കൂപ്പു കുത്തി പറക്കും പ്രാണികളെ പിടിക്കാന്‍ ഇവക്കു അപാര കഴിവാണ്…മറ്റു പട്ടപിടിയന്‍ മാരെ പോലെ അതി വേഗത്തില്‍ പറന്നു നടക്കാന്‍ ഇവക്കു കഴിയുന്നു..നാകമോഹനെ കുരുത്തോല വാലന്‍ കിളിയെന്നും,സ്വര്‍ഗവാതില്‍ പക്ഷി എന്നൊക്കെ
വിളികാറുണ്ട് .വൈകുന്നേരങ്ങളില്‍ കാറ്റ് പോയ്കകളില്‍ മുങ്ങി കുളിക്കുന്ന സ്വഭാവം ഇവക്കുണ്ട്.
ദേശാടന കാലം കഴിഞ്ഞാല്‍ ഇവ ഹിമാലയ സാനുക്കളിലേക്ക് മടങ്ങി പോകുന്നു പ്രജനനം നടത്തുന്നതിലേക്കായി……..

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!