Section

malabari-logo-mobile

പ്രകാശ് കാരാട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായി തുടരും

HIGHLIGHTS : കോഴിക്കോട്: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍

കോഴിക്കോട്: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തിയ തിരുത്ത് പ്രകാരം മൂന്നാം മുന്നണി വേണ്ട, ജനാധിപത്യ ബദല്‍ മതിയെന്ന രാഷ്ട്രീയ പ്രമേയത്തിലെ സുപ്രധാന ഭാഗമാണ് മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ പ്രകാശ് കാരാട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായി തുടരാന്‍ സാധ്യത.

 

ഇന്ന് പ്രത്യയശാസ്ത്ര ചര്‍ച്ചയില്‍ സീതാറാം യെച്ചൂരിയാണ് മറുപടി പറഞ്ഞത്. പ്രത്യയശാസ്ത്ര പ്രമേയം പാര്‍ടി അംഗീകരിച്ചു.

sameeksha-malabarinews

പുതിയ പി.ബി കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണിപ്പോള്‍.

 

ഇന്ന് നടക്കുന്ന രാഷ്ട്രീയ സംഘടനാ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന്്് എ.കെ ബാലനും ദക്ഷിണാമൂര്‍ത്തിയും പങ്കെടുക്കും.

പാര്‍ടി കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോട് നഗരത്തിന്റെ ഉത്സവമായി മാറിക്കഴിഞ്ഞു. ചെങ്കടലായ നഗരം പാര്‍ടി കോണ്‍ഗ്രസിനെ നെഞ്ചേറ്റി കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പാര്‍ടികോണ്‍ഗ്രസിനെ വന്‍ വിജയമാക്കാന്‍ കോഴിക്കോട്ടെ കരുത്തുറ്റ സംഘടനാ ബലമുള്ള സിപിഐഎമ്മിന്‌ കഴിഞ്ഞിരിക്കുന്നു. തിളക്കുന്ന വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് സമ്മേളന നഗരിയിലേക്കെത്തികൊണ്ടിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ മുതലക്കുളത്തും സ്റ്റേഡിയം ഗ്രൗണ്ടിലെ പുസ്തകമേളയിലും നല്ല തിരക്കാണ്‌ അനുഭവപ്പെടുന്നത്. സിത്താര അവതരിപ്പിച്ച ഗസല്‍ സന്ധ്യയും കുട്ടികളുടെനാടകത്തെകുറിച്ച ജയപ്രകാശ് കുളൂരും എ.ശാന്തനും പങ്കെടുത്ത ചര്‍ച്ചയും ഏറെ ശ്രദ്ധേയമായി. ഇന്ന് മുതലകുളത്ത് നടക്കുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ വാദ്യപെരുക്കത്തിനായി കാത്തിരിക്കുകയായണ് കോഴിക്കോട്ടുകാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!