Section

malabari-logo-mobile

പോളിടെകനിക്ക്‌ പ്രിന്‍സിപ്പളിനെഅസഭ്യം പറയുകയും പോലീസുകാരെ ഭീഷണിപ്പെടുത്തിയും പ്രസംഗം;എംഎം മണിക്കെതിരെ കേസെടുത്തു

HIGHLIGHTS : ഇടുക്കി: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംഎം മണിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചും പൊലീസിനെ ഭീഷണിപ്പെടുത്തിയും പ്രസംഗിച...

M M MANIഇടുക്കി: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംഎം മണിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചും പൊലീസിനെ ഭീഷണിപ്പെടുത്തിയും പ്രസംഗിച്ചതിനാണ് ഇടുക്കി പോലീസ്  കേസെടുത്തത്. പൈനാവ് പൊളിടെക്‌നിക്ക് കോളേജിലെ വനിതാ പ്രിന്‍സിപ്പലിനെയും ചെറുതോണി എസ്‌ഐയെയും അധിക്ഷേപിച്ചായിരുന്നു എംഎം മണിയുടെ നേതാവിന്റെ പ്രസംഗം.

അശ്ലീലച്ചുവയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പൊതുവേദിയില്‍ പോലീസുകാരെ അസഭ്യം പറഞ്ഞതിനുമാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഗുരുതരമായ കുറ്റത്തിന് സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന ചെറിയ കേസുകളാണ് എടുത്തതെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തില്‍ ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പ്രസംഗ വീഡിയോ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.

sameeksha-malabarinews

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചാണ് പഠിപ്പിക്കുന്നതെന്നും അകത്ത് മറ്റെന്തോ പണിയാണെന്നും പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും മണി അധിക്ഷേപിച്ചിരുന്നു. ചെറുതോണി എസ്‌ഐയെ പിതൃശൂന്യനെന്ന് വിളിച്ചും എംഎം മണി അധിക്ഷേപിച്ചു. തന്തയ്ക്ക് പിറക്കാത്ത എന്തു പണിയും ചെയ്യുന്നയാളാണ് എസ്‌ഐയെന്നും പൊലീസുകാരെല്ലാം വായ്‌നോക്കികളാണെന്നും മണി പ്രസംഗിച്ചിരുന്നു.

ജെഎന്‍യു വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ പഠിപ്പുമുടക്കി സമരം എസ്എഫ്‌ഐ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പൊനാവ് പോളിടെക്‌നിക് കോളേജില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കാത്തിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് മണിയുടെ പരാമര്‍ശം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!