Section

malabari-logo-mobile

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

HIGHLIGHTS : പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് (വാര്‍ഡ് 12) അംഗം എല്‍.ജോളി പത്രോസിനെ  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിര...

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് (വാര്‍ഡ് 12) അംഗം എല്‍.ജോളി പത്രോസിനെ  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2018   ജനുവരി 30 മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ല്‍ നടന്ന പൊതു തെരഞ്ഞടുപ്പില്‍  ജോളി പത്രോസും  ജലജ കുമാരിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളായാണ്  തെരഞ്ഞെടുക്കപ്പെട്ടത്.  13 അംഗങ്ങളുള്ള  പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫ് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്.   യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതിനെതുടന്ന് 2015 ഡിസംബര്‍ 1ന് ജലജകുമാരിയെ പ്രസിഡന്റായും അഡ്വ.അല്‍ത്താഫിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
രണ്ടായിരത്തിപതിനാറ് നവംബര്‍ 7ന് പ്രസിഡന്റിനും  വൈസ് പ്രസിഡന്റിനും എതിരേ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എല്ലാ യു.ഡി.എഫ് അംഗങ്ങള്‍ക്കും വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വിപ്പ് നല്‍കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ജോളി പത്രോസ്   അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് അനുകൂലമായി വോട്ടു ചെയ്യുകയും പ്രമേയം പാസാകുകയും ചെയ്തു. ഈ നടപടികള്‍ക്കെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം ജലജ കുമാരി   നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ജോളി പത്രോസിനെതിരെ നടപടി  എടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!