Section

malabari-logo-mobile

പൊള്ളലേറ്റാല്‍ പെട്ടെന്നെന്തുചെയ്യും…?

HIGHLIGHTS : സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊള്ളലേല്‍ക്കു എന്നത് ഒരു പ്രശ്‌നമേയല്ല

സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊള്ളലേല്‍ക്കു എന്നത് ഒരു പ്രശ്‌നമേയല്ല മിക്കവാറും അടുക്കളയില്‍ ജോലിചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു തരത്തില്‍ പൊള്ളല്‍ ഉണ്ടായികൊണ്ടിരിക്കും. എന്നാല്‍ ഈ പൊള്ളലുകളെ നിസാരമായി എടുക്കാറാണ് പല സ്ത്രീകളും ചെയ്യാറ് . എന്നാല്‍ ഇങ്ങനെ ശ്രദ്ധിക്കാതെ വിടുന്ന പൊള്ളലുകള്‍ പലപ്പോഴും അപകടകാരികളായി മാറാറുണ്ടെന്നതാണ് വസ്തുത.

ഇത്തരത്തില്‍ ഉണ്ടാകുന്ന പൊള്ളലുകള്‍ ഒന്നും ശ്രദ്ധിച്ചാല്‍ നമുക്ക് കാശുമുടക്കില്ലാതെയും സമയ ലാഭത്തോടെയും ചികിത്സിച്ച് മാറ്റാവുന്നതെയുള്ളു. ഇനി ചികിത്സ എന്താണെന്നെല്ലെ…? സംഭവം വളരെ ലളിതമാണ്‌കേട്ടോ സാക്ഷാല്‍ പച്ചവെള്ളം തന്നെയാണ് പൊള്ളലനുള്ള ഏറ്റവും നല്ല മരുന്ന്. ഇനി പച്ചവെള്ളം ഒന്നൊഴിക്കുമ്പോഴെക്കും പൊള്ളല്‍ പോകുമെന്ന് കരുതേണ്ട്. പൊള്ളിയഭാഗത്ത് വെള്ളം പൊള്ളലിന്റെ നീരല്‍ മാറുന്നതുവരെ തുടര്‍ച്ചയായി ഒഴിച്ചുകൊണ്ടെ ഇരിക്കണം.

sameeksha-malabarinews

പിന്നെ പൊള്ളലേല്‍കുന്ന സമയത്ത് വസ്ത്രവും പൊള്ളിയഭാഗത്ത് ഒട്ടിപ്പിടിച്ചു കഴിഞ്ഞാല്‍ യാതൊരു കാരണ വശാലും വസ്ത്രം ഇളക്കിമാറ്റരുത് വസ്ത്രത്തിന് മുകളിലൂടെ മുകളില്‍ പറഞ്ഞ പോലെ വെള്ളം ഒഴിച്ചു കൊണ്ടെയിരിക്കണം.

കൂടാതെ പൊള്ളലേറ്റ ഭാഗം യാതൊരു കാരണവശാലും കെട്ടിവെക്കാന്‍ പാടില്ല.

എണ്ണ, നെയ്യ്,വെണ്ണ, ലോഷനുകള്‍ എന്നിവയൊന്നും തന്നെ യാതൊരു കാരണവശാലും പൊള്ള ലേറ്റ ഭാഗത്ത് പുരട്ടാന്‍ പാടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!