Section

malabari-logo-mobile

പൊതു സ്ഥലത്ത്‌ മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ല; പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും; ജില്ലാകലക്‌ടര്‍

HIGHLIGHTS : മലപ്പുറം: പൊതു സ്ഥലത്ത്‌ മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ലയാക്കി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തന പുരോഗതി ജില്ലാകലക്‌ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയി...

445572മലപ്പുറം: പൊതു സ്ഥലത്ത്‌ മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ലയാക്കി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തന പുരോഗതി ജില്ലാകലക്‌ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിഡിഒമാരുടെ യോഗത്തില്‍ വിലയിരുത്തി.

ജില്ലയില്‍ പൊന്‍മുണ്ടം, വളവന്നൂര്‍ ഗ്രാമപഞ്ചായത്തുകളും കോട്ടക്കല്‍ നഗരസഭയുമാണ്‌ ആദ്യമായി ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്‌) ആയി പ്രഖ്യാപിച്ചത്‌. ജില്ലയില്‍ കക്കൂസില്ലാത്തവരായി കണ്ടെത്തിയ 13412 പേരില്‍ 1212 എണ്ണം കക്കൂസുകള്‍ ഒ.ഡി.എഫിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു, 7465 എണ്ണത്തിന്റെ പ്രവര്‍ത്തനം പുരോഗതിയിലാണ്‌.

sameeksha-malabarinews

ജില്ലയില്‍ 39 ഗ്രാമപഞ്ചായത്തുകള്‍ ഈ മാസം 31നകം ഒ.ഡി.എഫ്‌ ആയി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ്‌. വേങ്ങര, മലപ്പുറം ബ്ലോക്കു പഞ്ചായത്തുകള്‍ക്ക്‌ ഈ മാസം തന്നെ ഒ.ഡി.എഫ്‌ ആയി പ്രഖ്യാപിക്കാന്‍ കഴിയും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ജില്ലാ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ അവിദഗ്‌ദ്ധ തൊഴിലാളി ഘടകം കൂടുതലുള്ളതും തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്ക്‌ ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചു. സുസ്ഥിര ആസ്‌തികളുടെ സൃഷ്‌ടിയായിരിക്കും ലക്ഷ്യം.

ഗ്രാമവികസന പദ്ധതികളുടെ ഗുണപരമായ നടത്തിപ്പിന്‌ ബി.ഡി.ഒമാര്‍ വ്യക്തിപരമായി മുന്‍കൈ എടുക്കണമെന്നും വിവിധ വകുപ്പുകളെ ബ്ലോക്ക്‌ തലത്തില്‍ ഏകോപിപ്പിക്കേണ്ട ചുമതല ബ്ലോക്ക്‌ സെക്രട്ടറിമാര്‍ നിര്‍വഹിക്കണമെന്നും ജില്ലാകലക്‌ടര്‍ അറിയിച്ചു. എ.ഡി.സി (ജനറല്‍) പ്രീതി മേനോന്‍, ശുചിത്വമിഷന്‍ പ്രൊജക്‌ട്‌ കോഡിനേറ്റര്‍ ടി.പി.ഹൈദരലി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!