Section

malabari-logo-mobile

പൊതു ബജറ്റ് കേരളത്തിന്:കൊച്ചി മെട്രോ 130 കോടി; കേര കര്‍ഷകര്‍ക്ക് 75 കോടി

HIGHLIGHTS : കൊച്ചി:

കൊച്ചി: ഇത്തവണത്തെ പൊതുബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപു വകയിരുത്തി. കേരളത്തിലെ കേരകര്‍ഷകര്‍ക്ക് 75 കോടി അനുവദിച്ചു. കൂടാതെ കേരളത്തിന്റെ നികുതി വിഹിതം 1303.14 കോടി വര്‍ദ്ധിപ്പിച്ച് 8143.79 കോടി രൂപയാക്കി.

കൂടാതെ ഇടുക്കി കുട്ടനാട് പാക്കേജിന്റെ ഭാഗമായി ക്ഷീരമേഖലയ്ക്ക് 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. വല്ലാര്‍പാടം റോഡ് വികസനത്തിന് 130 കോടി രൂപ അനുവദിച്ചു.

sameeksha-malabarinews

കൊച്ചി സാമ്പത്തിക മേഖലയ്ക്ക് 6.88 കോടി രുപയും കൊച്ചി എഫ്എസിടിയ്ക്ക് 214.43 കോടിയും, ടീ ബോര്‍ഡിന് 179 കോടി രൂപ, കോഫി ബോര്‍ഡിന് 131.80 കോടി രൂപയും കയര്‍ ബോര്‍ഡിന് 74.93 കോടി രൂപയും കശുവണ്ടി പ്രോത്സാഹനത്തിന കൗണ്‍സിലിന് 1 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 123 കോടി രൂപയും വിഎസ്എസ്‌സി 430.98 കോടിയും ബജറ്റില്‍ കേരളത്തിനായി വകയിരുത്തിയിട്ടുണ്ട്്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!