Section

malabari-logo-mobile

പൊതുവിപണിയില്‍ കരിഞ്ചന്ത – പുഴ്‌ത്തിവെപ്പ്‌: പൊതുജനങ്ങള്‍ക്ക്‌ പരാതി അറിയിക്കാം.

HIGHLIGHTS : മലപ്പുറം: ഓണത്തോടനുബന്ധിച്ച്‌ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത-പുഴ്‌ത്തിവെയ്‌പ്‌ തടയുന്നതിനും നടപടി തുടങ്ങിയതായി ജില്ലാ സപ...

മലപ്പുറം: ഓണത്തോടനുബന്ധിച്ച്‌ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത-പുഴ്‌ത്തിവെയ്‌പ്‌ തടയുന്നതിനും നടപടി തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്യാസ്‌ ഏജന്‍സികളിലും പൊതുവിപണിയിലും റേഷന്‍ മൊത്ത/ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ഉദ്യാഗസ്ഥരുടെ സ്‌പെഷല്‍ സ്‌ക്വാഡ്‌ പരിശോധന നടത്തുന്നുണ്ട്‌. ഓണം കഴിയുന്നതുവരെ സ്‌ക്വാഡ്‌ പരിശോധന തുടരുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പൊതുജനങ്ങളുടെ പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസിലെയും താലൂക്ക്‌ സപ്ലൈ ഓഫീസുകളിലേയും ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം. ജില്ലാ സപ്ലൈ ഓഫീസ്‌, മലപ്പുറം 0483 2734912, താലൂക്ക്‌ സപ്ലൈ ഓഫീസ്‌, ഏറനാട്‌ – 0483 2766230, നിലമ്പൂര്‍ – 04931 220507, പെരിന്തല്‍മണ്ണ – 04933 227238, തിരൂര്‍ – 0494 2422083, തിരൂരങ്ങാടി – 0494 2462917, പൊന്നാനി – 0494 2666019, കൊണ്ടോട്ടി – 0483 2713230.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!