Section

malabari-logo-mobile

പൊതുമരാമത്ത് മന്ത്രിയുടെ സ്വത്ത് അന്വേഷിക്കണം: ഗണേഷ് കുമാര്‍

HIGHLIGHTS : തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് അന്വേഷിക്കണ്

k b ganesh kumarതിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് അന്വേഷിക്കണ് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് ലോകായുക്തയ്ക്ക് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു ഗണേഷ്.

ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് കുടുംബത്തിന് ഉണ്ടായിരുന്ന സ്വത്തും ഇപ്പോഴത്തെ ആസ്തിയും പരിശോധിക്കണം. മന്ത്രിയുടെ മൂന്ന് പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ആസ്തിയും പരിശോധിക്കണം. മന്ത്രിക്ക് ലഭിച്ച കുടുംബ സ്വത്തും പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് സമ്പാദിക്കാന്‍ സാധ്യതയുള്ളതും പരിഗണിച്ചാല്‍ ഇപ്പോഴത്തെ ആസ്തിയുമായി പൊരുത്തമില്ല. മന്ത്രിയും കുടുംബങ്ങളും കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചു.

sameeksha-malabarinews

എന്നാല്‍ ഇവര്‍ നല്‍കുന്ന ആദായ നികുതി റിട്ടേണില്‍ വര്‍ധനവ് വന്നിട്ടില്ലെന്നും തെളിവുകള്‍ നിരത്തിക്കൊണ്ട് ഗണേഷ് വാദിച്ചു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാവകാശം അനുവദിക്കണമെന്നും ഗണേഷ് പറഞ്ഞു. അടുത്ത മാസം 16ന് കൂടുതല്‍ തെളിവുകളുമായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

ലോകായുക്ത കോടതിമുറിയില്‍ വിതുമ്പിക്കൊണ്ടാണ് ഗണേഷ് മൊഴി നല്‍കിയത്. താന്‍ നല്‍കുന്ന തെളിവുകള്‍ തന്റെ ജീവന്റേയും മാനത്തിന്റേയും വിലയാണെന്നും ഗണേഷ് കോടതിയെ അറിയിച്ചു. ജസ്റ്റീസ് പയസ് കുര്യാക്കോസ്, ജസ്റ്റീസ് ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണ് ഗണേഷ് മൊഴി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!