Section

malabari-logo-mobile

പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം;ജില്ലാ കലക്ടര്‍

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെ...

മലപ്പുറം: ജില്ലയില്‍ പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാറി ബാഗുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഉപയോഗം പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇത്തരം കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എല്ലാ മാസവും ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
തെരുവു കച്ചവടക്കാരെ നിയമാനുസൃതമായ രീതിയില്‍ പുനരധിവസിപ്പിക്കുന്നതിന് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഈ പ്രക്രിയ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കണം. ഭക്ഷ്യവസ്തുക്കളുടെ പരിശോധനക്ക് ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും യോജിച്ച് പകലും രാത്രിയും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യകരമായ രീതിയിലാണ് ഭക്ഷണം ഉണ്ടാക്കുതെന്ന് ഉറപ്പ് വരുത്തണം. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്ത ഇറച്ചി കടകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുന്നത്. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാവുതാണ്.
വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മാലിന്യങ്ങള്‍ കുളങ്ങള്‍, നദികള്‍ മുതലായ പൊതുജല സ്രോതസ്സുകളില്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപടി സ്വീകരിക്കണം. നോട്ടീസ് നല്‍കിയിട്ടും മുന്‍കരുതലുകള്‍ എടുക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്യേണ്ടതും പൊലീസ് കേസ്സ് എടുക്കേണ്ടതുമാണ്. ആരോഗ്യ ജാഗ്രതാ പരിപാടികള്‍ എല്ലാ വാര്‍ഡുകളിലും നടക്കുന്നുണ്ടെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണം. വ്യാജ ചികിത്സാ സ്ഥാപനങ്ങളും വൈദ്യന്മാരും പ്രവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തണം.
ഹോ’ട്ടലുകളിലും ഭക്ഷണ ശാലകളിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുക, പഴകിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുക, മലിന ജലം, ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട കച്ചവട സ്ഥാപനങ്ങള്‍ ആരോഗ്യ രീതിയിലാണ് പ്രവര്‍ത്തിക്കുതെന്ന് ഉറപ്പ് വരുത്തി താല്‍ക്കാലിക ലൈസന്‍സ് നല്‍കണം. ആക്രി കടകളിലും പഴയ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മേല്‍കൂര ഉണ്ടായിരിക്കണം. സമീപത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാവരുത്. കുടിവെള്ള സ്രോതസ്സുകളും ടാങ്കറുകളും ആരോഗ്യ വകുപ്പ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ പറ്റുകയുള്ളൂ. എല്ലാ പൊതു സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോേട്ടാകോള്‍ നടപ്പാക്കണം. ബന്ധപ്പെട്ട ആര്‍.ഡി.ഒമാര്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും എതിരെ ക്രിമിനല്‍ എടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!