Section

malabari-logo-mobile

പെഷവാറില്‍ ഭീകരാക്രമണത്തില്‍ ആറ്‌ ഭീകരര്‍ കൊല്ലപ്പെട്ടു;ജമ്മുവില്‍ രണ്ട്‌ ഭീകരരെ വധിച്ചു

HIGHLIGHTS : ഇസ്ലാമാബാദ്‌/ശ്രീനഗര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ വ്യോമസേന താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. പാക്‌ സൈന്യം ആറ്‌ ഭീകരരെ വധിച്ചു. താലിബാന്‍ ഭ...

pak1_150918085657892ഇസ്ലാമാബാദ്‌/ശ്രീനഗര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ വ്യോമസേന താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. പാക്‌ സൈന്യം ആറ്‌ ഭീകരരെ വധിച്ചു. താലിബാന്‍ ഭീകരരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ റിപ്പോര്‍ട്ട്‌. രാവിലെ എട്ടുമണിയോടെ പത്തോളം ഭീകരര്‍ നുഴഞ്ഞുകയറിയാണ്‌ ആക്രമണം നടത്തിയത്‌. അതേസമയം കശ്‌മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞകയറാന്‍ ശ്രമിച്ച രണ്ട്‌ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തി സേന വധിച്ചു.

പെഷവാറില്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്ന പ്രദേശത്തെ സെക്യൂരിറ്റി റൂമിന്‌ നേരെയാണ്‌ തീവ്രവാദികള്‍ വെടിവെയ്‌പ്പ്‌ നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെയാണ്‌ വെടിവെയ്‌്‌പ്പുണ്ടായത്‌. തീവ്രവാദികളുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക്‌ താലിബാന്‍ എന്ന സംഘടന ഏറ്റെടുത്തു.

sameeksha-malabarinews

അതേസമയം ജമ്മുവില്‍ ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ്‌ സേന വധിച്ചത്‌. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ സേന നടത്തിയ തെരച്ചിലിലാണ്‌ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്‌. ഇവരില്‍ നിന്ന്‌ രണ്ട്‌ എ കെ 47 തോക്കുകള്‍ പിടിച്ചെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!