Section

malabari-logo-mobile

പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം യാത്ര അയപ്പ് നൽകി.

HIGHLIGHTS : ജിദ്ദ : ജോലി ആവശ്യാർഥം സ്ഥലം മാറി പോവുന്ന പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെന്‍ റിഫ് ) വൈസ് പ്രസിഡന്റ് കെ.ടി. ഹുസൈനും പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലേ...

 

ജിദ്ദ : ജോലി ആവശ്യാർഥം സ്ഥലം മാറി പോവുന്ന പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെന്‍ റിഫ് ) വൈസ് പ്രസിഡന്റ്  കെ.ടി. ഹുസൈനും പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക- മാധ്യമ പ്രവർത്തകൻ ബഷീർ തോട്ടിയനും പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം യാത്ര അയപ്പ് നൽകി. ഷറഫിയ റോളക്സ് ഹോട്ടലിൽ ചേർന്ന യാത്ര അയപ്പ് ചടങ്ങില്‍ പ്രസിഡന്റ് നാലകത്ത് റഷീദ് ബഷീര്‍ തോട്ടിയനും  നാലകത്ത് റൗഫ് കെ.ടി ഹുസൈനും ഉപഹാരങ്ങൾ സമർപ്പിച്ചു.

പെരിന്തൽമണ്ണ താലൂക്ക് പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗവും, മുൻ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് , ജിദ്ദയിലെ ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് ” സ്നേഹ സ്പര്ശത്തിന്റെ ചാരുതി” നൽകിയ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഷെരീഫ് മഞ്ചേരി എന്നിവരുടെ അകാല വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. എൻ. ഹാഷിം മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അഫ്സൽ .എം.ടി, ഹനീഫ ഇയ്യം മടക്കൽ , സാദിഖ് തവളെങ്ങൾ , റഷീദ് കിഴിശ്ശേരി, ബഷീർ തോട്ടിയന്‍ , കെ.ടി ഹുസൈന്‍ തുടങ്ങിയവർ സംസാരിച്ചു. നാലകത്ത് റഷീദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ബിഷർ പി.കെ – താഴേക്കോട് സ്വാഗതവും , അബ്ദുൽ മജീദ് വി.പി നന്ദിപറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!