Section

malabari-logo-mobile

പെരിങ്ങോട്ടുമലയില്‍ നിന്നും മോഹന്‍ലാല്‍ ലണ്ടനിലേക്ക്

HIGHLIGHTS : മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാലിപ്പോള്‍ തൃശൂരിലെ പെരുങ്ങോട്ട്മലയില്‍ കര്‍ക്കിടക

മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാലിപ്പോള്‍ തൃശൂരിലെ പെരുങ്ങോട്ട്മലയില്‍ കര്‍ക്കിടക ചികിത്സയിലാണ്. ലൈംലൈറ്റില്‍ നിന്നും ആരവങ്ങളില്‍ നിന്നുമൊഴിഞ്ഞ് മഴയെ പ്രണയിച്ച്.. മനയുടെ ഇരുണ്ട ഇടനാഴികകളിലേക്ക് കടന്നെത്തുന്ന വെളിച്ചവും മഴയുടെ സംഗീതവും ആസ്വദിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കിലെ തന്റെ വാളില്‍ ഇങ്ങനെ കുറിച്ചു…

Grey clouds, silver raindrops… The smell of wet earth tickling my senses.. My body relaxed and my mind at peace… Yes friends am undergoing an ayurvedic treatment, enjoying the weather and giving my body the rejuvenation its been craving for!

sameeksha-malabarinews

ഈ ചികിത്സക്കു ശേഷം മറ്റൊരു ലോകത്തേക്കാണ് മോഹന്‍ലാല്‍ പറക്കാനൊരുങ്ങുന്നത്. കേരള സെലിബ്രേറ്റി ക്രിക്കറ്റ് നായകനും ഒരു തികഞ്ഞ കായിക പ്രേമിയുമായ ലാലേട്ടന്‍ ഒളിമ്പിക്‌സ് കാണാന്‍ കുടുംബ സമേതം ജൂലൈ അവസാനത്തോടെ ലണ്ടനിലേക്ക് പോകും. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെ നടക്കുന്ന ഈ കായിക മാമാങ്കത്തിലെ ഇന്ത്യന്‍ താരങ്ങളുടെ മത്സരങ്ങളും, ലോകത്തെ മികച്ച വേഗതക്കാരെ കണ്ടെത്താനുമുള്ള സ്പ്രിന്റ് ഇനങ്ങളും നിര്‍ബന്ധമായും കാണണമെന്നാണ് ലാലിന്റെ താല്പര്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!