Section

malabari-logo-mobile

പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കല്‍്; യുവജനസംഘടനകള്‍ പ്രക്ഷോഭം തുടങ്ങി.മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

HIGHLIGHTS : തിരു: 2012-13

തിരു: 2012-13 കേരളബജറ്റിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ യുവജനസംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് .യുവജനസംഘടനകള്‍ തിരുവനന്തപുരം നിയമസഭാമന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരളം കത്തുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആദ്യപ്രതികരണം. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് എഐവൈഎഫുംഎഐവൈഎഫുംp ബജറ്റ് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായി പ്രതികരിക്കുമെന്നും യുവമോര്‍ച്ചയും വ്യക്തമാക്കി.
നിയമസഭാപ്രസ്സ് റൂമില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രതിപക്ഷ യുവഎംഎല്‍എമാര്‍ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. മാണി അവതരിപ്പിച്ചത് യുവജനവിരുദ്ധബജറ്റാണെന്നും ഉമ്മന്‍ചാണ്ടി ഒളിച്ചുകളി നടത്തിയെന്നും ഇവര്‍ കുറ്റപ്പെടുത്തി. യൂത്ത്‌ലീഗും യൂത്ത് കോണ്‍ഗ്രസ്സും നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം ഞങ്ങള്‍ ഏറ്റെടുക്കുന്നു എന്നും കേരളാസമൂഹത്തെ ഒന്നടങ്കം ഞങ്ങള്‍ ഈ പ്രതിഷേധത്തില്‍ കണ്ണിചേര്‍ക്കുന്നു എന്നും ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡണ്ട് സ്വരാജ് വ്യക്തമാക്കി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കിളിമാനൂരില്‍ രാജാരവിവര്‍മ സ്മാരകം ഉദ്ഘാടനം ചെയ്യവെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!