Section

malabari-logo-mobile

പെട്രോള്‍ വില വര്‍ദ്ധിച്ചേക്കും ; ഡീസല്‍ വില നിയന്ത്രണമെടുത്തകളയും.

HIGHLIGHTS : ദില്ലി : പെട്രോളിയം ഉല്പന്നങ്ങളുടെ വില ഇനിയും വര്‍ദ്ധിപ്പിച്ചേക്കും. പെട്രോളിനു പുറമെ ഡീസലിന്റെയും വിലനിയന്ത്രണം എടുത്ത് കളയാന്‍

ദില്ലി : പെട്രോളിയം ഉല്പന്നങ്ങളുടെ വില ഇനിയും വര്‍ദ്ധിപ്പിച്ചേക്കും. പെട്രോളിനു പുറമെ ഡീസലിന്റെയും വിലനിയന്ത്രണം എടുത്ത് കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇത്തരം സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിമന്ത്രസഭാ ഉപസമിതിയില്‍ സമവായം ഉണ്ടാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

sameeksha-malabarinews

ഇതിനിടെ ഏപ്രില്‍ ആദ്യ വാരത്തില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

2011 ജനുവരി മുതല്‍ ഇതുവരെ 5 തവണയാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. ജനുവരിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 2.50 രൂപയും, മെയില്‍ 5 രൂപയും, ജൂണില്‍ 0.33 രൂപയും, സെപ്റ്റംബറില്‍ 3.14 രൂപയും, നവംമ്പറില്‍ 1.8 രൂപയും വര്‍ദ്ധപ്പിച്ചിരുന്നു. ഇനിയും ഉണ്ടാവുന്ന ചാര്‍ജ്ജ് വര്‍ദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുമെന്നുറപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!