Section

malabari-logo-mobile

പെട്രോള്‍ പമ്പുകളില്‍ സൈ്വപ്പിങ് ഇളവ് നടപ്പായില്ല

HIGHLIGHTS : കോഴിക്കോട്: നോട്ടുമാറ്റത്തിന്‍െറ ഒരുമാസം പിന്നിട്ടപ്പോള്‍ ജനം നേരിട്ടത് സര്‍ക്കാര്‍ പ്രഖ്യാപനവും അനുഭവവും തമ്മിലുള്ള വൈരുധ്യം. പണ ലഭ്യത, അളവ്, പരിധ...

swipeകോഴിക്കോട്: നോട്ടുമാറ്റത്തിന്‍െറ ഒരുമാസം പിന്നിട്ടപ്പോള്‍ ജനം നേരിട്ടത് സര്‍ക്കാര്‍ പ്രഖ്യാപനവും അനുഭവവും തമ്മിലുള്ള വൈരുധ്യം. പണ ലഭ്യത, അളവ്, പരിധി, സേവനങ്ങള്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം ജനം വലഞ്ഞു. പെട്രോള്‍, ഡീസല്‍ എന്നിവക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നല്‍കുകയാണെങ്കില്‍ 0.75 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന സര്‍ക്കാറിന്‍െറ വ്യാഴാഴ്ചത്തെ പ്രഖ്യാപനം പമ്പുകളില്‍ നടപ്പായില്ല.

2000 രൂപയുടെ ഇന്ധനത്തിന് 15 രൂപയാണ് വിലക്കുറവ് ലഭിക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ളെന്നായിരുന്നു പെട്രോള്‍ പമ്പ് ഉടമകളുടെ മറുപടി. അതേസമയം, കാഷ്ലെസ് സംവിധാനത്തില്‍ പണമടക്കുന്നവര്‍ക്ക് ബാങ്കുകള്‍ പിരിക്കുന്ന കമീഷന്‍ പതിവുപോലെ നല്‍കേണ്ടിയും വന്നു. പെട്രോള്‍ പമ്പുകള്‍ ലിങ്ക്ചെയ്ത ബാങ്കുകളുടേതല്ലാത്ത ഇടപാടുകാര്‍ക്ക് രണ്ടുശതമാനം വരെയാണ് കമീഷന്‍ ഈടാക്കുന്നത്.

sameeksha-malabarinews

1000, 500 രൂപ നോട്ട് പിന്‍വലിച്ച നവംബര്‍ എട്ടുമുതല്‍ സൈ്വപ്പിങ് സംവിധാനത്തിന് 100 ശതമാനത്തിലേറെ പണമിടപാടിന്‍െറ വര്‍ധനവാണുണ്ടായതെന്ന് പമ്പ് ഉടമകള്‍ പറയുന്നു. നവംബര്‍ എട്ടിനുമുമ്പ് ഒരു പെട്രോള്‍ പമ്പില്‍ 50,000ത്തിന്‍െറ ഇടപാടാണ് ഇത്തരത്തില്‍ നടന്നതെങ്കില്‍ ഇപ്പോഴത് രണ്ട് ലക്ഷത്തിലേറെയായി. പ്രതിദിനം 5000ത്തോളം ലിറ്റര്‍ പെട്രോളും 6000 ലിറ്റര്‍ ഡീസലുമാണ് കോഴിക്കോട് വയനാട് റോഡിലെ ഭാരത് പെട്രോളിയം പമ്പില്‍മാത്രം ഈ തരത്തില്‍ വില്‍ക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!