Section

malabari-logo-mobile

പുസ്തകങ്ങള്‍ക്ക് ബദലല്ല ഇന്റര്‍നെറ്റ് ; റൊമീള ഥാപ്പര്‍

HIGHLIGHTS : കോട്ടയം: പുസ്തകങ്ങള്‍ക്ക് പകരം നില്‍ക്കാന്‍ ഇന്റര്‍നെറ്റടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അപര്യാപ്തമാണെന്ന് പ്രശസ്ത ചരിത്രകാരി റൊമീള ഥാപ്പര്‍ അഭ...

കോട്ടയം: പുസ്തകങ്ങള്‍ക്ക് പകരം നില്‍ക്കാന്‍ ഇന്റര്‍നെറ്റടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അപര്യാപ്തമാണെന്ന് പ്രശസ്ത ചരിത്രകാരി റൊമീള ഥാപ്പര്‍ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വ്വകലാശയില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവര്‍.

പുസ്തകങ്ങളിലൂടെ ലഭിക്കുന്ന ആത്മവിശ്വാസവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രദാനം ചെയ്യാന്‍ ഇന്റര്‍നെറ്റ് അപര്യാപ്തമാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്ലഥവിവരങ്ങള്‍ അറിവിന്റെ സമഗ്രാനുഭവമായി വികസിക്കുന്നില്ല. സ്പര്‍ശവും ഗന്ധവും ഉള്‍കൊള്ളുന്ന വായനയുടെ അനുഭൂതി പുസ്തകങ്ങളിലൂടെ മാത്രം പ്രാപ്തമാവുന്നതാണ്. ഇന്റര്‍നെറ്റിനോടുള്ള യുവതലമുറയുടെ അമിതാഭിനിവേശം അക്കാദമിക് ഉയര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കുന്നതാണെന്നും റൊമീളഥാപ്പര്‍ അഭിപ്രായപ്പെട്ടു.
ഗാന്ധിസര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ പൊഫ: രാജന്‍ കുരിക്കള്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!