Section

malabari-logo-mobile

പുറത്തൂര്‍ കടവില്‍ 50,000 പൂമീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

HIGHLIGHTS : മത്സ്യവകുപ്പ്‌ ജില്ലയില്‍ നടപ്പാക്കുന്ന �പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞ്‌ നിക്ഷേപം - സീറാഞ്ചിങ്‌്‌� പദ്ധതിയുടെ പുറത്തൂര്‍ പഞ്ചായത്ത്‌തല ഉദ്‌ഘാടനം

ponnani Fisheries 2മത്സ്യവകുപ്പ്‌ ജില്ലയില്‍ നടപ്പാക്കുന്ന �പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞ്‌ നിക്ഷേപം – സീറാഞ്ചിങ്‌്‌� പദ്ധതിയുടെ പുറത്തൂര്‍ പഞ്ചായത്ത്‌തല ഉദ്‌ഘാടനം നായര്‍ത്തോട്‌ കടവില്‍ 50000 പൂമീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജന്‍ കരയിങ്ങല്‍ നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജെ. സരസ്വതി അമ്മ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ്‌്‌ കമ്മിറ്റി ചെയര്‍മാന്‍ സി.എം പുരുഷോത്തമന്‍, ആരോഗ്യ സ്റ്റാന്‍ഡിങ്‌്‌ കമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞിപ്പ, വാര്‍ഡ്‌ അംഗം കെ.വി സുധാകരന്‍, ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ അബ്‌ദുള്‍ മജീദ്‌, ഫിഷറീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. പി. അംജദ്‌ സംസാരിച്ചു.
ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത്‌ വര്‍ധിപ്പിച്ച്‌്‌ മത്സ്യത്തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക്‌ ഇതിന്റെ ഗുണഫലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യവകുപ്പ്‌ വര്‍ഷംതോറും നടപ്പാക്കി വരുന്ന പദ്ധതിയാണ്‌ സീറാഞ്ചിങ്‌്‌. തൃശ്ശൂര്‍ ജില്ലയിലെ ജലകൃഷി വികസന ഏജന്‍സി (അഡാക്ക്‌) യുടെ നഴ്‌സറി കുളങ്ങളില്‍ വളര്‍ത്തിയ 50,000 ഓളം പൂമീന്‍ കുഞ്ഞുങ്ങളെയാണ്‌ കായലില്‍ നിക്ഷേപിച്ചത്‌. 14 ടണ്ണോളം അധിക മത്സ്യ ഉത്‌പാദനവും 22 ലക്ഷത്തിലധികം അധിക വരുമാനവും കൈവരിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌.
അടിക്കുറിപ്പ്‌: പുറത്തൂര്‍ പഞ്ചായത്ത്‌തല ഉദ്‌ഘാടനം നായര്‍ത്തോട്‌ കടവില്‍ 50000 പൂമീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജന്‍ കരയിങ്ങല്‍ നിര്‍വഹിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!