Section

malabari-logo-mobile

‘പുര’ പദ്ധതിക്ക് പ്രൗഢഗംഭീര തുടക്കം.

HIGHLIGHTS : തിരൂരങ്ങാടി : തിരൂരങ്ങാടിക്കാരുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന പുരപദ്ധതിയുടെ ഔദ്യോദിക ഉദ്ഘാടനം ആയിരങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്ര ഗ്രാ...

തിരൂരങ്ങാടി : തിരൂരങ്ങാടിക്കാരുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന പുരപദ്ധതിയുടെ ഔദ്യോദിക ഉദ്ഘാടനം ആയിരങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്ര ഗ്രാമവികസന വകുപ്പു മന്ത്രി ജയറാം രമേഷ് നിര്‍വഹിച്ചു. 128 കോടി രൂപ ചിലവിടുന്ന പദ്ധതിക്ക് തുടക്കമാകുന്ന ചടങ്ങ് വന്‍ ജനാവലിയുടെ സാനിധ്യം കൊണ്ടും സമ്പന്നമായി. ചടങ്ങില്‍ സ്ഥലം എം എല്‍ എ യും വിദ്യഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്് അധ്യക്ഷം വഹിച്ചു.

ചടങ്ങില്‍ മന്ത്രിമാരായ എം കെ മുനീര്‍, കെ. സി ജോസഫ്് എന്നിവരും എം എല്‍ എ കെ. എന്‍ എ ഖാദര്‍ ജില്ലാപഞ്ചായത്ത്് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ പ്രസിഡന്റ് അരീമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം എ ഖാദര്‍, കൃഷ്ണന്‍ കോട്ടുമല എന്നിവര്‍ സന്നിഹിതരായിരുന്നു.

sameeksha-malabarinews

വൈകീട്ട് 5 മണിക്ക് ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. ചടങ്ങില്‍ വച്ച് പദ്ധതി രേഖകള്‍ ജയറാം രമേഷ് തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി അഹമ്മദ്കുട്ടി ഹാജിക്ക് കൈമാറി.

പരിപാടിയില്‍ സാനിധ്യം കൊണ്ടും അസാനിധ്യം കൊണ്ടും പലരും ശ്രദ്ധേയരായി. ജില്ലയിലെ കോണ്‍ഗ്രസ്സ് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും എ.പി അനില്‍ കുമാറും ചടങ്ങിനെത്തിയില്ല. എന്നാല്‍ തിരൂരങ്ങാടിയില്‍ മുസ്ലീം ലീഗിന്റെ എതിരാളിയും ഡിസിസി ജില്ലാ ട്രഷററുമായ എം എന്‍ കുഞ്ഞഹമ്മദാജിയുടെ സാനിധ്യം ശ്രദ്ധേയമായി. എന്നിരുന്നാലും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം വിട്ടുനിന്നു. തര്‍ക്കം പരിഹരിക്കാന്‍ വവാദ ബസ്റ്റാന്റ് നിര്‍മാണം ഉടനെ ഉണ്ടാകില്ലെന്നാണ് അറിവ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!