Section

malabari-logo-mobile

പുരയും പുരയിടവും ; ലീഗ്-കോണ്‍ഗ്രസ് വൈരം വീണ്ടും മൂര്‍ച്ചിക്കുന്നു.

HIGHLIGHTS : തിരൂരങ്ങാടി : പുര പദ്്ധതി ഉദ്ഘാടനം കേന്ദ്രമന്ത്രി ജയറാം രമേശ് നിര്‍വ്വഹിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ മുസ്ലിം ലീഗ്

തിരൂരങ്ങാടി : പുര പദ്്ധതി ഉദ്ഘാടനം കേന്ദ്രമന്ത്രി ജയറാം രമേശ് നിര്‍വ്വഹിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ മുസ്ലിം ലീഗ് ആവേശതിമിര്‍പ്പിലായി. ഒട്ടേറെ

വികസന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന പുര പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ന്നത് വികസന സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും സംസ്ഥാനത്ത് യു.ഡി.എഫ് സംവിധാനത്തില്‍ നിന്ന് പുറത്തു പോയ പഞ്ചായത്ത് തിരൂരങ്ങാടിയാണ് പുര പദ്ധതിയിലെ ബസ്സ് ടെര്‍മിനല്‍ ആണ് വിവാദങ്ങള്‍ക്ക് ഇടനല്‍കിയത്.

sameeksha-malabarinews

മുന്‍ ലീഗ് നേതാവായ കൊണ്ടാണത്ത് ബീരാന്‍ ഹാജി സ്വതന്ത്രനായി വിജയിച്ചു കോണ്‍ഗ്രസ്സില്‍ ചേക്കേറുകയും ബസ്സ് സ്റ്റാന്റിന്റെ സ്ഥലപരിഗണനയില്‍ കൊണ്ടാണത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലം വെട്ടി മാറ്റിയതും ലീഗ് കോണ്‍ഗ്രസ്സ് വൈരം മൂര്‍ച്ചിക്കുവാന്‍ കാരണമായി. കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റായ പൂങ്ങാടന്‍ ഫാത്തിമ്മയെ അവിശ്വാസത്തിലൂടെ ലീഗ് പുറത്താക്കിയത് പ്രശ്‌നം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്ക് ഇരുട്ടടിയായി.

ഏറ്റവും ഒടുവില്‍ 22ാം വാര്‍ഡ് അംഗം ചാത്തന്‍ പാടം അന്‍വര്‍ സാദത്ത് മെമ്പര്‍ സ്ഥാനം രാജി വെച്ചൊഴിഞ്ഞ് വീണ്ടും സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തതോടെ ലീഗ് മെഷിനറിയും സജീവമായി. ബൈത്തുല്‍ റഹ്മ പദ്ധതി കോട്ടുവലക്കാടില്‍ നടപ്പിലാക്കുവാന്‍ മന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയതും കോണ്‍ഗ്രസ്സിനോടുള്ള താക്കീതാണ്.

പുരയും പുരയിടവും എല്ലാം കോണ്‍ഗ്രസ്സ് ലീഗ് ബന്ധത്തില്‍ താറുമാറായതായി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതിപക്ഷത്തിന്റെ റോള്‍ കോണ്‍ഗ്രസ്സ് നിര്‍വ്വഹിക്കാന്‍ തുടങ്ങി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!