Section

malabari-logo-mobile

പുതിയ സ്വാശ്രയ കോളേജും കോഴ്‌സും ഇനി അനുവദിക്കില്ല

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാത്ത്‌ ഇനി പുതിയ സ്വാശ്രയ കോളേജും കോഴ്‌സും അനുവദിക്കില്ലെന്ന്‌ സര്‍ക്കാര്‍. എയ്ഡഡ് കോളജുകളിലും ഇനി പുതിയ സ്വാശ്രയ കോഴ്സുകള്‍...

c-raveendranath-ministerതിരുവനന്തപുരം: സംസ്ഥാത്ത്‌ ഇനി പുതിയ സ്വാശ്രയ കോളേജും കോഴ്‌സും അനുവദിക്കില്ലെന്ന്‌ സര്‍ക്കാര്‍.  എയ്ഡഡ് കോളജുകളിലും ഇനി പുതിയ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കില്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ അധിക തസ്തിക സൃഷ്ടിക്കാതെ നിലവിലെ അധ്യാപകരെയും ഭൗതികസൗകര്യവും ഉപയോഗിച്ച് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സാധിക്കുമെങ്കില്‍ അത്തരം അപേക്ഷകള്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
നിലവിലെ സ്വാശ്രയ കോളജുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ആരംഭിച്ച് ആദ്യവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍െറ ഉത്തരവില്‍ പറയുന്നു.

ഈ അധ്യയനവര്‍ഷം ഡിഗ്രി പ്രവേശം ലഭിക്കാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ നിലവിലെ അണ്‍എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ ആവശ്യമുള്ള പക്ഷം 2015-16ല്‍ സര്‍വകലാശാലകള്‍ ശിപാര്‍ശചെയ്ത കോഴ്സുകള്‍ക്ക് മാത്രം അനുമതിനല്‍കുന്നത് പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!