Section

malabari-logo-mobile

പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

HIGHLIGHTS : തിരു : മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

തിരു : മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേരള ഗവര്‍ണറുടെ ചുമതലയുള്ള എച്ച്.ആര്‍ ഭരദ്വാജാണ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തത്. ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ,മറ്റ് മന്ത്രിമാര്‍, യുഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിക്ഷനേതാവ് വി.എസ്അച്ചുതാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

വി.എസ് പങ്കെടുക്കില്ലെന്ന് അഭ്യുഹം പരന്നിരുന്നുവെങ്കിലും വി.എസ് ചടങ്ങില്‍ പങ്കെടുത്തു.

 

 

എന്നാല്‍ തിരുവനന്തപുരത്തുണ്ടായിട്ടും മന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങില്‍ പങ്കെടുത്തില്ല. എംഎല്‍എ മാരായ കെ.മുളീധരന്‍, വി.ഡി.സതീശന്‍, ടി.എന്‍ പ്രതാപന്‍, എന്നിവരും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കുന്നതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ആര്യാടനായിരുന്നു. അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചതില്‍ ലീഗുകാര്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ നിന്നും ഉയര്‍ന്ന രേഷ പ്രകടനം മുഴുവന്‍ ആര്യാടനു നേര്‍ക്കായിരുന്നു. താനൂരില്‍ ആര്യാടന്റെ കോലം കത്തിക്കാന്‍ ശ്രമിച്ചിരുന്നു.

 

അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതോടെ കോണ്‍ഗ്രസിലും പ്രകടമായ ഭിന്നിപ്പാണ് ഉണ്ടായിരിക്കുന്നത്. വി.എം സുധീരന്‍ അടിയന്തിര കെ.പി.സി.സി എക്‌സിക്യുട്ടീവ് വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!