Section

malabari-logo-mobile

പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന് പിസി ജോര്‍ജ്

HIGHLIGHTS : തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ യുഡിഎഫ് അനുവദിക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. താനടക്കമുള്ള ജനപ്രതിനിധികളെ

pcgeorgeതിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ യുഡിഎഫ് അനുവദിക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മുന്നണി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി. യു ഡി എഫിന് തന്നെ പുറത്താക്കാം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. വോട്ടിന്റെ നിയമപ്രശ്‌നമൊന്നും പറയേണ്ട, യു ഡി എഫിന് നാണക്കേട് ഉണ്ടാകാതിരിക്കട്ടെ. പറയാനുള്ളത് മാണി തന്നോട് നേരിട്ട് പറയണമെന്ന് പി സി ജോര്‍ജ് പറഞ്ഞു.

sameeksha-malabarinews

സ്ഥാനത്തുനിന്ന് നീക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. രാജി വയ്ക്കണമെന്ന് പറയാന്‍ മാണിക്ക് അവകാശമില്ല. യു ഡി എഫ് വോട്ട് വാങ്ങി ജയിച്ച താന്‍ അഞ്ചു കൊല്ലവും മുന്നണിയുടെ ഭാഗമായിരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!