Section

malabari-logo-mobile

പുതിയ തൊഴില്‍ നിയമം;ഖത്തറില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കരാര്‍ കാലാവധി കഴിയാതെ മടങ്ങി വരാനാകില്ല

HIGHLIGHTS : ദോഹ:രജ്യത്ത് നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴില്‍ കരാറിലെ കാലാവധിക്കുമുമ്പ് ജോലിമതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസിക്ക് കരാറിലെ ...

ദോഹ:രജ്യത്ത് നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴില്‍ കരാറിലെ കാലാവധിക്കുമുമ്പ് ജോലിമതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസിക്ക് കരാറിലെ കാലാവധി കഴിയാതെ തിരികെ രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല.

ഡിസംബര്‍ 13-നാണ് പുതിയ തൊഴില്‍ നിയമം നിലവില്‍വന്നത്. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2015-ലെ 21-ാം നമ്പര്‍ തൊഴില്‍ നിയമത്തിന്റെ വകുപ്പുകളിലെ വ്യവസ്ഥകളാണ് ഇപ്പോള്‍ നടപ്പാക്കിയത്. 2009-ലെ നാലാം നമ്പര്‍ നിയമത്തിലെ ഉപാധികള്‍ ഭേദഗതി ചെയ്ത് 2015 ഒക്ടോബര്‍ 27-ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഈനിയമം ഒപ്പുവെച്ചത്. ഇതുസംബന്ധിച്ച് നിയമത്തിലെ വിശദാശംങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസിക്ക് എപ്പോള്‍ വേണമെങ്കിലും തിരികെയെത്താം. അതേസമയം പുതിയ നിയമത്തിലെ വ്യവസ്ഥപ്രകാരം നിക്ഷേപകര്‍ക്ക് രാജ്യത്തേക്ക് വരാനും താമസിക്കാനും തൊഴില്‍ കരാറിന്റെ ആവശ്യമില്ല.

sameeksha-malabarinews

രാജ്യത്തേക്കുള്ള പ്രവേശന വിസയും പ്രവാസിയുടെ യാത്രാ രേഖകള്‍ കൈവശം വെക്കുന്നത് സംബന്ധിച്ചും നിയമത്തില്‍ പ്രത്യേക വ്യവസ്ഥയുണ്ട്. പ്രവാസിയുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കാനുള്ള അനുമതി തൊഴിലുടമയ്ക്ക് നല്‍കുന്നുണ്ട്. എക്‌സിക്യൂട്ടീവ് റെഗുലേഷന്‍ സംബന്ധിച്ചുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ നിയമത്തിലെ എല്ലാ വ്യവസ്ഥകളുടെയും വിശദാംശങ്ങളാണ് എക്‌സിക്യൂട്ടീവ് റെഗുലേഷനില്‍ ഉള്‍പ്പെടുന്നത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടും.

ശിക്ഷാ നടപടിയുടെ ഭാഗമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ട ഒരു തൊഴിലാളിക്ക് താന്‍ നിരപരാധിയെങ്കില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം. എന്നാല്‍ അപ്പീല്‍ കോടതി അപേക്ഷ നിരസിച്ചാല്‍ നാല് വര്‍ഷത്തേക്ക് തിരികെ ഖത്തറിലേക്ക് പ്രവേശിക്കാനാകില്ലെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കോടതിയില്‍ അപ്പീല്‍ നല്‍കാതിരിക്കുക, അപ്പീല്‍ കോടതി നിരസിക്കുക, കോടതി വിധി തൊഴിലാളിക്ക് എതിരായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് നാലുവര്‍ഷത്തെ വിലക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!