Section

malabari-logo-mobile

പുതിയ ഐ 20 വരുന്നു.

HIGHLIGHTS : സബ് കോംപാക്ട് കാറായ ഐ20 ഓടിതളര്‍ന്ന് വാടികറുത്തുപോയെന്ന് ഹ്യൂണ്ടായ്ക്ക് തോന്നിയിരിക്കുന്നു. മുഖംമിനുക്കി കൂടുതല്‍

സബ് കോംപാക്ട് കാറായ ഐ20 ഓടിതളര്‍ന്ന് വാടികറുത്തുപോയെന്ന് ഹ്യൂണ്ടായ്ക്ക് തോന്നിയിരിക്കുന്നു. മുഖംമിനുക്കി കൂടുതല്‍ സൂന്ദരിയായി ഉടന്‍ എത്തുമെന്ന് ഹ്യൂണ്ടായ് പറയുന്നു. ഹ്യൂണ്ടായുടെ ഫഌയിഡിക് ഡിസെന്‍ കൊണ്ടു തലോടാന്‍ തന്നെയാണ് പുതിയ തീരുമാനമെന്നറിയുന്നു.

 

2008ല്‍ വിപണിയിലെത്തിയ ഐ-20 വടിവൊത്ത സുന്ദരിയായിരിക്കുന്നത് കൊണ്ട് നവീകരിക്കേണ്ടി വന്നിരുന്നില്ല. ആദ്യമായാണ് ഡിസൈനറുടെ സ്പര്‍ശം അറിയാന്‍ പോവുന്നത്.

sameeksha-malabarinews


കണ്ണെഴുതിയാണ് മാറ്റം തുടങ്ങുന്നതത്. വീതി കുറഞ്ഞ നീണ്ടുകിടക്കുന്ന നവീകരിച്ച ഹെഡ്‌ലാംപുകള്‍. ന്യൂ ജനറേഷന്‍ ഗ്രില്ലുകള്‍, ലോവര്‍ എയര്‍ഡാം, ഹൂഡ് ടെയ്ല്‍ ലാംമ്പുകള്‍, ടെയില്‍ ലാംമ്പിനോട് ഇഴുകിചേര്‍ന്ന് നില്‍ക്കുന്ന പിന്നിലെ ബംമ്പര്‍ എന്നിവയില്‍ പുതുമയും ശാലീനമായ അച്ചടക്കവും കാണാന്‍ സാധിക്കും. കാറിന്റെ ഉള്‍വശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭരിക്കാന്‍ സാധ്യത കുറവാണ്. ഈ സെഗ്മെന്റില്‍ ഐ 20 യോട് കിടപിടിക്കുന്ന ഇന്റീരിയര്‍ വേറെ കാറുകളില്‍ കാണുക സാധ്യമായിരുന്നില്ല. പുതിയ സാഹചര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നറിയില്ല. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരിക്കും പുതിയ മാറ്റം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!