Section

malabari-logo-mobile

പുതിയഅണക്കെട്ട്: കേരളവും തമിഴ്‌നാടും വ്യവസ്ഥകള്‍ അറിയിക്കണം

HIGHLIGHTS : ന്യുഡല്‍ഹി:  മുല്ലപെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടിവന്നാല്‍ നിയന്ത്രണാധികാരം, വെള്ളത്തിന്റെ വിതരണം എന്നീ വിഷയങ്ങളില്‍ വെളളിയാഴ്ച്യ്ക്കകം റ...

ന്യുഡല്‍ഹി:  മുല്ലപെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടിവന്നാല്‍ നിയന്ത്രണാധികാരം, വെള്ളത്തിന്റെ വിതരണം എന്നീ വിഷയങ്ങളില്‍ വെളളിയാഴ്ച്യ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി കേരളത്തിനോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ടു. ആദ്യമായാണ് പുതിയ ഡാം നിര്‍മാണത്തിന്റെ വിശദാംശങ്ങളിലേക്ക് ഉന്നത അധികാര സമിതി കടക്കുന്നത്.
മുല്ലപെരിയാര്‍ പ്രശ്‌നത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും വാദം കേട്ടശേഷം ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത് എന്നത് കേരളത്തിന് നേട്ടമാണ്. പുതിയ അണക്കെട്ടു വന്നാല്‍ അതിന്റെ ഉടമസ്ഥതയും കരാര്‍ വ്യവസ്ഥയും കേരളത്തിന് അനുകൂലമാകുമെന്ന് ആശങ്കയുണ്ടെന്ന് തമിഴ്‌നാട് വെളിപ്പെടുത്തി.പുതിയ അണക്കെട്ട്വരുമ്പോള്‍ ഉടമസ്ഥാവകാശം കേരളത്തിനായിരിക്കുമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു.

ചൊവ്വാഴ്ച സമിതിയുടെ യോഗത്തില്‍ അണക്കെട്ട് സന്ദര്‍ശിച്ച സിഡി തട്ടെയുടെയും ഡി കെ മെഹത്തയുടെയും റിപ്പോര്‍ട്ടും ഇവരുടെ നിലപാടുകളെ എതിര്‍ത്ത് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!