Section

malabari-logo-mobile

പി.സി ജോര്‍ജ് വിളിച്ചു ശെല്‍വരാജിനെ

HIGHLIGHTS : ശെല്‍വരാജിന്റെ രാജിയില്‍ തനിക്ക് പങ്കില്ലെന്ന് പി.സി ജോര്‍ജ് ആവര്‍ത്തിക്കുന്നതിനിടെ പിസി ജോര്‍ജ് ശല്‍വരാജിന്റെ പി.എ യുമായി സംസാരിച്ചതിന്റെ ടെലഫോണ്‍...

ശെല്‍വരാജിന്റെ രാജിയില്‍ തനിക്ക് പങ്കില്ലെന്ന് പി.സി ജോര്‍ജ് ആവര്‍ത്തിക്കുന്നതിനിടെ പിസി ജോര്‍ജ് ശല്‍വരാജിന്റെ പി.എ യുമായി സംസാരിച്ചതിന്റെ ടെലഫോണ്‍ കാള്‍ലിസ്റ്റ് രേഖകള്‍ പുറത്തുവന്നു.

മാര്‍ച്ച് 4-ാം തിയ്യതി രണ്ടുതവണ ശല്‍വരാജ് പി.സി ജോര്‍ജിനെ വിളിച്ചതിന്‍െയും 6-ാം തിയ്യതി വൈകീട്ട് 4 മണിക്കും അര്‍ദ്ധരാത്രി 12 മണിക്കും പി.സി ജോര്‍ജ് ശെല്‍വരാജിന്റെ പി.എ രഘുവിനെ വിളിച്ചതിന്റെയും രേഖകളാണ് ഒരു മലയാള ദൃശ്യമാധ്യമം പുറത്ത് വിട്ടത്. അര്‍ദ്ധരാത്രിയിലെ കാളിന് 53 രൂപയാണ് ബിഎസ്എന്‍എല്‍ രേഖകളില്‍ നിരക്കായി കാണുന്നത്. ഇതിനുശേഷം 9-ാം തിയ്യതിയാണ് ശെല്‍വരാജ് രാജിവച്ചത്.

sameeksha-malabarinews

ഇതോടെ ശെല്‍വരാജിന്റെ രാജിയില്‍ ഇടനിലക്കാരനായി നിന്ന് പി.സി.ജോര്‍ജ് രാഷ്ട്രീയ കുതിര കച്ചവടം നടത്തിയെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ശക്തിപ്പെടുത്തുന്ന തെളിവുകളാണ് പുറത്ത് വന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!