Section

malabari-logo-mobile

പി ജെ കുര്യനെ സ്വന്തം സാക്ഷികള്‍ കൈവിടുന്നു.

HIGHLIGHTS : തിരു: സൂര്യനെല്ലി കേസില്‍ നിന്ന് പി ജെ കുര്യന്

തിരു: സൂര്യനെല്ലി കേസില്‍ നിന്ന് പി ജെ കുര്യന് തലയൂരാന്‍ സിബി മാത്യൂസ് മൊഴിയെടുത്ത അലിബി സാക്ഷികള്‍ ഒാരോരുത്തരായി സത്യം പറയുന്നു. പി ജെ കുര്യന്‍ സംഭവം നടക്കുന്ന സമയത്ത് കുമളി റസ്റ്റ്ഹൗസിലിലിലെന്നും ആ സമയത്ത് തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടിലാണെന്നും സ്ഥാപിക്കാന്‍ നിരത്തിയ തെളിവുകളാണ് പൊളിയുന്നത്്.

കുര്യന്റെ സുഹൃത്ത് ഇടിക്കുളയുടെ ഭാര്യ അന്നമ്മ പറഞ്ഞത് അന്നെ ദിവസം നാലുമണിയോടെ തങ്ങളുടെ വീട്ടിലെത്തിയ പി ജെ കുര്യന്‍ ഒരുമണിക്കൂര്‍ മാത്രമെ തങ്ങളുടെ വീട്ടില്‍ ചിലവഴിച്ചിട്ടൊള്ളു വെന്നാണ്. ഈ സമയത്ത് കുര്യന്‍ ചില ഫോണ്‍ കോളുകള്‍ ചെയ്യുകയും ചായ കുടിച്ച് തിരുച്ചുപോവുകയുമായിരുന്നത്രെ.

sameeksha-malabarinews

നേരത്തെ എട്ടുമണിവരെ താന്‍ ഇടിക്കുളയുടെ വീട്ടിലായിരുന്നു എന്നായിരുന്നു കുര്യന്റെ അവകാശവാദം. സ്ഥലത്തില്ലെന്ന വാദം ശരിവെക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സിബി മാത്യൂസ് മൊഴി രേഖപ്പെടുത്തിയവരാണ് ഇപ്പോള്‍
പി ജെ കുര്യന് എതിരെയുള്ള തെളിവുകള്‍ പുറത്ത് വിടുന്നത്.

ഇന്നലെ മറ്റാരു സാക്ഷിയായ രാജന്‍ താന്‍ അഞ്ചുമണിയോടെയാണ് ഇടിക്കുളയുടെ വീട്ടില്‍ വെച്ച് കുര്യനെ കണ്ട് സംഭവന വേടിച്ചതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിബി മാത്യൂസ് രേഖപ്പെടുത്തിയ കുര്യനനുകൂലമായ മൊഴിയില്‍ രാത്രി എട്ടുമണിയോടെയാണ് ഇവര്‍ തമ്മില്‍ കണ്ടത് എന്നായിരുന്നു വാദം.

നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ താന്‍ കുമളി റസ്റ്റ്ഹൗസിലില്ലെന്ന് സമര്‍്ത്തിക്കാന്‍ കുര്യന്‍ ആവര്‍ത്തിച്ച് പറഞ്ഞത് ഈ സാക്ഷികളുടെ മൊഴിയെ കുറിച്ചായിരുന്നു.

അന്നമ്മ ഇടിക്കുളയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കുര്യന്‍ കൂടൂതല്‍ പ്രതിരോധത്തിലാവുകയാണ്. അന്നമ്മയ്ക്ക് ഓര്‍മ പിശകും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സമര്‍ത്ഥിക്കാനാണ് കുര്യന്റെ അടുത്ത അനുയായികളുടെ ശ്രമം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!