Section

malabari-logo-mobile

പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു.

HIGHLIGHTS : ശ്രീ. പി.കെ നാരായണപണിക്കര്‍ അന്തരിച്ചു. മന്നത്തു പദ്മനാഭനുശേഷം ഏറ്റവുമധികകാലം എന്‍.എസ്.എസിന്റെ സാരഥ്യം വഹിച്ച സാമൂഹ്യപ്രവര്‍ത്തകനായിരുന്നു

ശ്രീ. പി.കെ നാരായണപണിക്കര്‍ അന്തരിച്ചു. മന്നത്തു പദ്മനാഭനുശേഷം ഏറ്റവുമധികകാലം എന്‍.എസ്.എസിന്റെ സാരഥ്യം വഹിച്ച സാമൂഹ്യപ്രവര്‍ത്തകനായിരുന്നു നാരായണപണിക്കര്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
എന്‍.എസ്.എസ് പ്രസിഡന്റായിരുന്ന ശ്രീ. നാരായണപണിക്കര്‍ക്ക് 82 വയസ്സായിരുന്നു. 28 വര്‍ഷം എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു നാരായണപണിക്കര്‍ പ്രമുഖനായ അഭിഭാഷകനുമായിരുന്നു.
ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറുഭാഗം പിച്ചാമകത്ത് കുടുംബാംഗമായ പിച്ചാമകത്ത്കൃഷ്ണപണിക്കര്‍ നാരായണപണിക്കര്‍ എന്ന പി.കെ.നാരായണപണിക്കര്‍ 1930 ഓഗസ്റ്റ് 15 നാണ് ജനിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്ററായ എഎന്‍ വേലുപ്പിള്ളയുടെ മകനായി ജനിച്ച പികെ നാരായണപണിക്കര്‍ സെന്റ് തെരേസാസ് സ്‌കൂളിലും പെരുന്ന സ്‌കൂളിലും എസ്ബി കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് . അധ്യാപകനായും അഭിഭാഷകനായും ജീവിതവൃത്തിക്കു തുടക്കമിട്ടു. ചങ്ങനാശേരി നഗരസഭയുടെ മുന്‍ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്്്

വാഴപ്പിള്ളി ഗവ. ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക പരേതയായ എം സാവിത്രിയമ്മയാണ് ഭാര്യ. പി.എന്‍. സതീശ്കുമാര്‍, ഡോ. ജഗദീഷ് കുമാര്‍, രഞ്ജിത് കുമാര്‍ എന്നിവര്‍ മക്കളാണ്.
മൃതദേഹം നാളെ രാവിലെ പത്തിന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം സംസ്‌കാരം നാളെ നാലുമണിയോടെ വാഴപ്പള്ളിച്ചിറയിലെ വീട്ടുവളപ്പില്‍ നടക്കും.

sameeksha-malabarinews

പികെനാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എന്‍എസ്എസ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്്. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!