Section

malabari-logo-mobile

പിറവം വിധിയെഴുതി.

HIGHLIGHTS : പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ റിക്കാര്‍ഡ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കനുസരിച്ച് 86.3ശതമാനമാണ് പോളിംഗ്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ റിക്കാര്‍ഡ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കനുസരിച്ച് 86.3ശതമാനമാണ് പോളിംഗ്. ഇതിനുമുന്‍മ്പ് 1987-ലെ തിരഞ്ഞെടുപ്പില്‍ 85.45 ശതമാനം പോളിംഗ് നടന്നതാണ് പിറവത്തെ ഉയര്‍ന്ന റിക്കാര്‍ഡ്. മണീട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 80.5 ശതമാനം. ഇലഞ്ഞിയിലാണ് ഏറ്റവും കുറവ് 82.5 ശതമാനം.
ഇരുമുന്നണികളും വിജയിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയത് തങ്ങള്‍ക്ക് ഗുണമാവുന്നാണ് ഇരുമുന്നണികളുടെയും വാദം.
ആകെ 1,58,055 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
മണീട് 89.5 ശതമാനം, തിരുവാങ്കുളം 85 ശതമാനം, മുളംന്തുരിത്തി 86 ശതമാനം, തിരുമാറാടി 88.5 ശതമാനം, പിറവം 84.6 ശതമാനം, ചോറ്റാനിക്കര 86.5 ശതമാനം, കൂത്താട്ടുകുളം 84.9 ശതമാനം, ആമ്പല്ലൂര്‍ 87.5 ശതമാനം, പാമ്പാക്കുട 86.5 ശതമാനം, രാമമംഗലം 86 ശതമാനം, എട്ടക്കാട്ടുവയല്‍ 88.3 ശതമാനം, ഇലഞ്ഞി 82.5 ശതമാനം എന്നിങ്ങനെയാണ് പഞ്ചായത്ത്തല പോളിംഗ്.
21-ാം തിയ്യതി ബുധനാഴ്ച്ച മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്‌ക്കൂളില്‍ 8 മണി മുതല്‍ വോട്ടെണല്‍ തുടങ്ങും. ഇനിയുള്ളത് കണക്കെടുപ്പിന്റെയും കണക്ക്കൂട്ടലിന്റെയും മൂന്ന് ദിനങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!