Section

malabari-logo-mobile

പിങ്കി പുരുഷന്‍ തന്നെ

HIGHLIGHTS : കൊല്‍ക്കത്ത :അത്‌ലറ്റ് പിങ്കി പ്രമാണിക്ക് പുരുഷനാണെന്ന്

കൊല്‍ക്കത്ത :അത്‌ലറ്റ് പിങ്കി പ്രമാണിക്ക് പുരുഷനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പിങ്കിക്കെതിരെ വഞ്ചനാകുറ്റവും മാനഭംഗകുറ്റവും ചുമത്തി കേസെടുത്തു.

പിങ്കി സ്ത്രീയല്ലെന്നും പുരുഷനാണെന്നും മാസങ്ങളായി തന്നെ ഒപ്പം താമസിച്ച് പിഢിപ്പുക്കുകയാണെന്നുമുളള കൊല്‍ക്കത്ത കാരിയായ ഒരു യുവതിയുടെ പരാതിയിലാണ് പോലീസ് പിങ്കിയെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം തന്നെ ഒപ്പം താമസിപ്പിച്ച് പീഢിപ്പിച്ച പിങ്കി പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും പരാതിക്കാരി പറയുന്നു.

sameeksha-malabarinews

പോലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പിങ്കി പുരുഷനാണെന്നു തെളിഞ്ഞതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

2006 ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 4×400 റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ടീം അംഗമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും പിങ്കിയടങ്ങിയ ടീമിന് വെള്ളി ലഭിച്ചിട്ടുണ്ട്.

ബംഗാളിലെ ഒരു ഗ്രാമത്തില്‍ ജനിച്ച പിങ്കി കൊല്‍ക്കത്തയിലെത്തി സ്‌പോര്‍ട്‌സില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും. ‘സായി” യിലൂടെ വളര്‍ന്ന് മികച്ച അത്‌ലറ്റാവുകയായിരുന്നു.

മുമ്പൊരിക്കല്‍ പിങ്കി ആയുധം കൈവശം വച്ച കേസില്‍ പ്രതിയായിരുന്നു. ബംഗാളിലെ നാത്പര ഗ്രാമത്തില്‍ വെച്ച് 2004 നവംബറില്‍ ഇവരുടെ ബാഗില്‍ നിന്ന് ലൈസന്‍സില്ലാത്ത റിവോള്‍വര്‍ കണ്ടെത്തിയതിനായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!