Section

malabari-logo-mobile

പാലത്തിങ്ങലില്‍ പുതിയ പാലം.

HIGHLIGHTS : പരപ്പനങ്ങാടി : ഇന്ന് രാവിലെ

പരപ്പനങ്ങാടി : ഇന്ന് രാവിലെ അപകടത്തിലായ പാലത്തിങ്ങല്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. പുതിയ പാലം നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി മൂന്ന് ലക്ഷം രൂപ ഇന്‍വെസ്റ്റിഗേഷന്‍ ചാര്‍ജായി അനുവദിച്ചതായും അദേഹം പറഞ്ഞു. നബാര്‍ഡിന്റെ സഹായത്തോടെ പാലം നിര്‍മിക്കുക.

ഇപ്പോള്‍ പാലത്തിനുണ്ടായ അപകടകരമായ വിള്ളലുകള്‍ അലുമിനിയം റാഡുകളും കോണ്‍ക്രീറ്റും ഉപയോഗിച്ചടച്ച് താല്‍ക്കാലികമായി പ്രശനെ പരിഹരിക്കാനാണ് അധികൃതരുടെ നീക്കം.

sameeksha-malabarinews

45 വര്‍ഷത്തോളം പഴക്കമുള്ള നിലവിലെ പാലത്തിന്റെ സ്ഥിതി അതി ശോഹനയമാണ്. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴികളും വിള്ളലും ഉണ്ടാവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വ്യാഴാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഒന്നര മീറ്റര്‍ വീതിയിലാണ് ഇരുമ്പുപ്ലേറ്റും കോണ്‍ക്രീറ്റും പുഴയിലേക്ക് വീണത്. 25 വര്‍ഷത്തോളമായി ഉപ്പുവെള്ളം കയറാതിരിക്കാനും കാര്‍ഷികാവശ്യത്തിനായി ഇറിഗേഷന്‍ വകുപ്പ് സ്ഥാപിച്ച റഗുലേറ്റര്‍ പ്രവര്‍ത്തന രഹിതമാണ്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പുതിയപാലത്തിന് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിരുനന്െങ്കിലും മേജര്‍ ഇറിഗേഷന്‍ വകപ്പ് പുതിയപാലം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന്് അറിയിക്കുകയായിരുന്നു.

ഏതായാലും പാലത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടര്‍കഥയായതോടെ നാട്ടുകാര്‍ പുതിയ പാലത്തിനായി മുറവിളി കൂട്ട. തുടര്‍ന്നാണ് ഇപ്പോള്‍ അബ്ദുറബ്ബ് നേരിട്ടിടപെട്ട് പുതിയ പാലത്തിനായി അടിയന്തിരമായി അനുമതി നേടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!