Section

malabari-logo-mobile

പാമ്പാടി നെഹ്റു കോളജ് വീണ്ടും അടച്ചു

HIGHLIGHTS : തൃശൂര്‍: ബുധനാഴ്ച അധ്യയനം പുനരാരംഭിച്ച പാമ്പാടി നെഹ്റു ഫാര്‍മസി കോളജ് വീണ്ടും അടച്ചു. കോളജിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാനുള...

തൃശൂര്‍: ബുധനാഴ്ച അധ്യയനം പുനരാരംഭിച്ച പാമ്പാടി നെഹ്റു ഫാര്‍മസി കോളജ് വീണ്ടും അടച്ചു. കോളജിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്നും അടച്ചിടുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു.

കോളേജ് മാനേജുമെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്ണുപ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത നാല് എസ്എഫ്ഐ നേതാക്കളെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിച്ചതോടെ നടപടി പിന്‍വലിച്ചിരുന്നു.  തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ രേഖാമൂലം ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ആര്‍ക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും എടുക്കില്ലെന്നും പിഴ ചുമത്തല്‍ പാടെ നിര്‍ത്തലാക്കിയെന്നുമാണ് അറിയിച്ചത്.

sameeksha-malabarinews

എന്നാല്‍, അതിനു ശേഷവും പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ കാരണം പ്രശ്നങ്ങള്‍ തുടരുകയാണെന്നും അധ്യാപകര്‍, പ്രത്യേകിച്ച് അധ്യാപികമാര്‍ സുരക്ഷിതരല്ലെന്നും പറഞ്ഞാണ് ഇപ്പോള്‍ കോളേജ് അടച്ചിടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!